ഓപ്പസിഷൻ പ്രതിഭാസം; നാളെ അത്യപൂർവ്വ ശോഭയിൽ ചൊവ്വ തിളങ്ങും

Planet Mars is at its 'biggest and brightest'

ഓപ്പസിഷൻ പ്രതിഭാസത്തിൻ്റെ ഭാഗമായി ചൊവ്വാഗ്രഹത്തെ നാളെ അത്യപൂർവ്വ ശോഭയോടെ കാണാൻ സാധിക്കും. ഇത്രയും തിളക്കത്തോടെ ഇനി ചൊവ്വയെ കാണമമെങ്കിൽ 15 വർഷമെടുക്കും. ഭൂമി മധ്യത്തിലും സൂര്യനും ഏതെങ്കിലും ഒരു ഗ്രഹവും എതിർദിശകളിലും നേർരേഖയിൽ വരുന്നതാണ് ഓപ്പസിഷൻ പ്രതിഭാസം എന്നു പറയുന്നത്. ഈ ദിവസം ഓപ്പസിഷൻ സംഭവിക്കുന്ന ഗ്രഹം സൂര്യാസ്തമയത്തോടെ കിഴക്ക് ഉദിക്കും. പാതിരാത്രിയിൽ ഉച്ചിയിലെത്തും. പിറ്റേന്ന് പുലർച്ചെ സൂരോദയസമയത്ത് പടിഞ്ഞാറ് അസ്തമിക്കുകയും ചെയ്യും. അതിനാൽ രാത്രി മുഴുവൻ ഗ്രഹത്തെ കാണാൻ കഴിയും. 

ഓപ്പസിഷൻ സംഭവിക്കുന്ന ചൊവ്വയെ രാത്രി മുഴുവൻ അത്യധിക ശോഭയോടെ നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കും. ഒരു മണിക്കൂറിൽ ഏകദേശം 15 ഡിഗ്രി വീതം ഉയരുന്ന ചൊവ്വ രാത്രി 12 മണിയോടെ ഉച്ചിയിലെത്തും. അന്ന് രാത്രി ചൊവ്വായോളം തിളക്കമുള്ള വസ്തു ആകാശത്ത് ഉണ്ടാവില്ല. ഗോളാകൃതിയുള്ള ഗ്രഹങ്ങളിൽ എല്ലായ്പോഴും സൂര്യപ്രകാശം വീഴുമെങ്കിലും ഭൂമിക്ക് അഭിമുഖമാവണമെന്നില്ല. ഓപ്പസിഷൻ ദിവസങ്ങളിൽ സൂര്യപ്രകാശം വീഴുന്ന ഗ്രഹം പൂർണമായി ഭൂമിക്ക് അഭിമുഖമായി വരുന്നു. അതുകൊണ്ടാണ് അവയെ കൂടുതൽ തിളക്കത്തിൽ കാണപ്പെടുന്നത്. 

content highlights: Planet Mars is at its ‘biggest and brightest’