ചന്ദ്രനിലേക്കുള്ള പുതിയ മൂൺഷോട്ട് നിയമങ്ങൾ അവതരിപ്പിച്ച് നാസ; ആർട്ടെമിസ് ഉടമ്പടി ഒപ്പുവെട്ടത് 8 രാജ്യങ്ങൾ

NASA’s new moonshot rules: No fighting or littering, please

മനുഷ്യനെ വീണ്ടും ചന്ദ്രനിലേയ്ക്ക് എത്തിക്കാനുള്ള പദ്ധതിയായ ആർട്ടെമിസ് ഉടമ്പടിയുടെ ഭാഗമായി പ്രത്യേക മൂൺഷോട്ട് നിയമങ്ങൾ അവതരിപ്പിച്ചിരിക്കുകയാണ് നാസ. ചന്ദ്രനിലെ ഇടപെടലിൽ പ്രത്യേക അച്ചടക്കവും സഹകരണവും സമാധാനവും ഉറപ്പുവരുത്തുന്നതിനാണ് നാസയുടെ പുതിയ പെരുമാറ്റച്ചട്ടം. 1967ലെ ബഹിരാകാശ ഉടമ്പടിയും കരാറുകളും അടിസ്ഥാനമാക്കി തയ്യാറാക്കിയ ആർട്ടെമിസ് ഉടമ്പടിയിൽ ഇതുവരെ എട്ട് രാജ്യങ്ങളാണ് ഒപ്പുവെച്ചത്. അമേരിക്ക, യു.എ.ഇ, ജപ്പാൻ, ലക്സംബർഗ്, കാനഡ, ഇറ്റലി, ആസ്ട്രേലിയ, യു.കെ എന്നീ രാജ്യങ്ങളാണ് ഒപ്പുവെച്ചത്. മനുഷ്യരെ ബഹിരാകാശ യാത്രാ ചരിത്രത്തിലെ ഏറ്റവും വലിയ സഖ്യമായിരിക്കും ഇതെന്നും ഇത്തരം ശ്രമങ്ങൾക്ക് കൂടുതൽ രാജ്യങ്ങൾ പിന്തുണ നൽകുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും നാസ അഡ്മിനിസ്ട്രേറ്റർ ജിം ബ്രെെഡെൻസ്റ്റീൻ പറഞ്ഞു.

ബഹിരാകാശ യാത്രികരുടെ അടിയന്തര സാഹചര്യങ്ങളിൽ അംഗങ്ങൾ ഒന്നിച്ചു നിൽക്കണം, എല്ലാവരും സമാധാനം പാലിക്കണം, രഹസ്യാത്മകത പാടില്ല, വിക്ഷേപിക്കുന്ന എല്ലാ വസ്തുക്കളും രജിസ്റ്റർ ചെയ്തവയും തിരിച്ചറിയാൻ കഴിയുന്നവയും ആയിരിക്കണം, ബഹിരാകാശ സംവിധാനങ്ങൾ സാർവത്രികവും എല്ലാവരുടേയും ഉപകരണങ്ങളുമായി യോജിക്കുന്നവയും ആയിരിക്കണം, ഇവയുടെ ശാസ്ത്രീയ വിവരങ്ങൾ കെെമാറിയിരിക്കണം, ചരിത്രപരമായ ഇടങ്ങൾ സംരക്ഷിക്കപ്പെടണം. അതിനായി ബഹിരാകാശ മാലിന്യങ്ങൾ ശരിയായ രീതിയിൽ ഒഴിവാക്കണം, റോവറുകളുടേയും ബഹിരാകാശ പേടകങ്ങളുടേയും ദൌത്യങ്ങൾ മറ്റുള്ളവർ അടുത്ത് വന്ന് അപകടത്തിലാക്കരുത് തുടങ്ങിയവയാണ് ആർട്ടെമിസ് ഉടമ്പടിയിലെ വ്യവസ്ഥകൾ. ഈ വ്യവസ്ഥകൾ ലംഘിക്കുന്നവരോട് പുറത്തുപോകാൻ ആവശ്യപ്പെടുമെന്നും നാസ അറിയിച്ചിട്ടുണ്ട്. 

content highlights: NASA’s new moonshot rules: No fighting or littering, please