ലോകത്ത് കൊവിഡ് ബാധിതർ 57 ലക്ഷം കടന്നു; 3,57,400 കൊവിഡ് മരണം

world covid cases updates

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നര ലക്ഷം കടന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 3,57,400 പേരാണ് ഇതുവരെ ലോകത്ത് കൊവിഡ് മഹമാരി ബാധിച്ച് മരിച്ചത്. 57,88,073 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിക്കുകയും ചെയ്തു. 24,97,140 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. യുഎസില്‍ മാത്രം ഒരു ലക്ഷത്തിലേറെ പേർ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. 

യുഎസില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,535 പേര്‍ മരിച്ചതടക്കം 1,02,107 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 17 ലക്ഷത്തിലധികം പേര്‍ക്ക് യുഎസില്‍ രോഗം സ്ഥിരീകരിച്ചു. 1,148 പേരാണ് ബ്രസീലില്‍ 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ അവിടുത്തെ ആകെ മരണം 25,697 ആയി. ബ്രസീലുള്‍പ്പെടെയുള്ള തെക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ ആഗസ്റ്റോടെ രോഗവ്യാപനവും മരണവും വര്‍ധിക്കുമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ 25 ലക്ഷത്തോളം പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. 1.43 ലക്ഷം പേര്‍ മരിച്ചു.

രോഗബാധയുടെ എണ്ണത്തില്‍ യൂറോപ്പിനെക്കാളും യു.എസിനെക്കാളും മുന്നിലാണ് ലാറ്റിനമേരിക്ക. പെറു, ചിലി, എല്‍ സാല്‍വദോര്‍, ഗ്വാട്ടിമാല, നിക്കരാഗ്വ എന്നിവിടങ്ങളിലും രോഗം വർധിക്കുന്നുണ്ട്. രോഗബാധിതരുടെ എണ്ണത്തില്‍ 10-ാം സ്ഥാനത്താണ് ഇന്ത്യ. യുഎസ്, ബ്രസീല്‍, റഷ്യ, സ്‌പെയിന്‍, യുകെ, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, തുര്‍ക്കി എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് മുന്നിലുള്ളത്. 

content highlights: world covid cases updates

LEAVE A REPLY

Please enter your comment!
Please enter your name here