സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കൊവിഡ്; 10 പേർക്ക് രോഗം ഭേദമായി

സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിൽ 33 പേർ വിദേശത്തുനിന്ന് വന്നവരാണ്. 23 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നു. തമിഴ്നാട്ടിൽ നിന്നുവന്ന 10 പേർക്കും, മഹാരാഷ്ട്രയിൽ നിന്നുവന്ന 10 പേർക്കും, കർണാടക, ഡൽ‌ഹി, പഞ്ചാബ് എന്നിവടങ്ങളിൽ നിന്നുവന്ന ഒരോരുത്തർക്കു വീതമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജയിലിൽ കഴിയുന്ന രണ്ട് പേർക്കും ഒരു ആരോഗ്യപ്രവർത്തകനും രോഗം സ്ഥിരീകരിച്ചു. ഇതിനു പുറമേ എയർ ഇന്ത്യയുടെ ക്യാബിൻ ക്രൂവിലെ 2 പേർക്കും രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

പാലക്കാട് 14, കണ്ണൂർ 7, തൃശൂർ 6, പത്തനംതിട്ട 6, മലപ്പുറം 5, തിരുവനന്തപുരം 5, കാസർകോട് 4, എറണാകുളം 4, ആലപ്പുഴ 3, വയനാട് 2, കൊല്ലം 2, കോട്ടയം, ഇടുക്കി, കോഴിക്കോട് 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. പത്തുപേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയി. വയനാട് 5 പേർക്കും, കോഴിക്കോട് 2 പേർക്കും, കണ്ണൂർ, മലപ്പുറം, കാസർകോട് ജില്ലകളിൽ ഒരോരുത്തർക്കാണ് രോഗം ഭേദമായത്. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1,150 ആയി. 577 പേര്‍ ചികിൽസയിലുണ്ട്. ഇന്ന് 231 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 62,746 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 60,448 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി.

സെൻ്റിനൽ സര്‍വൈലൻസിൻ്റെ ഭാഗമായി 11,468 സാംപിളുകൾ ശേഖരിച്ചു. അതിൽ 10,635 നെഗറ്റീവാണ്. ആകെ 101 ഹോട്സ്പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്. പുതുതായി 22 പ്രദേശങ്ങൾ കൂടി ഹോട്ട്സ്പോട്ടിൽ ഉൾപ്പെടുത്തി.

content highlights: CM Pinarayi Vijayan press meet

LEAVE A REPLY

Please enter your comment!
Please enter your name here