മുഖ്യമന്ത്രിയുടെ അഞ്ചുമണി പത്ര സമ്മേളനം ഫാക്ട് ചെക്ക് ചെയ്യണമെന്ന് സന്ദീപ് വാരിയർ

Sandeep G varier questioning CM Pinarayi Vijayan press meet

മുഖ്യമന്ത്രിയുടെ അഞ്ചുമണി പത്ര സമ്മേളനം ഫാക്ട് ചെക്ക് ചെയ്യണമെന്ന് ബിജെപി വക്താവ് സന്ദീപ് വാരിയര്‍ ആവശ്യപ്പെട്ടു. ഡോണാള്‍ഡ് ട്രംപിൻ്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ ഫാക്ട് ചെക്ക് ചെയ്യാനുള്ള സംവിധാനം ട്വിറ്റര്‍ ഏര്‍പ്പാടാക്കിയത് പോലെ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അഞ്ച് മണി പത്രസമ്മേളനവും ഫാക്ട് ചെക്ക് ചെയ്യാനുള്ള സംവിധാനം വേണമെന്നാണ് സന്ദീപ് വാരിയരുടെ ആവശ്യം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈക്കാര്യം പറഞ്ഞത്. 

പ്രവാസികളുടെ മടങ്ങിവരവ് മുതല്‍ ക്വാറൻ്റീൻ ഒരുക്കങ്ങള്‍ വരെയുള്ള വിഷയങ്ങളില്‍ വ്യത്യസ്ത ദിവസങ്ങളില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളതെന്നും ഇതില്‍ ഏതാണ് വസ്തുതാപരമായി ഉള്ളത് എന്നറിയാന്‍ പൊതുജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

ഡൊണാൾഡ് ട്രംപിൻ്റെ ട്വിറ്റർ ഹാൻഡിൽ ഫാക്ട് ചെക്ക് ചെയ്യാനുള്ള സംവിധാനം ട്വിറ്റർ ഏർപ്പാടാക്കിയത് പോലെ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അഞ്ച് മണി പത്രസമ്മേളനവും ഫാക്ട് ചെക്ക് ചെയ്യാനുള്ള സംവിധാനം ഉണ്ടാകേണ്ടതാണ്.

പ്രവാസികളുടെ മടങ്ങിവരവ് മുതൽ ക്വാറൻ്റെെൻ ഒരുക്കങ്ങൾ വരെയുള്ള വിഷയങ്ങളിൽ വ്യത്യസ്ത ദിവസങ്ങളിൽ വ്യത്യസ്ത അഭിപ്രായങ്ങളാണ് മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളത്. ഇതിൽ ഏതാണ് വസ്തുതാപരമായി ഉള്ളത് എന്നറിയാൻ പൊതുജനങ്ങൾക്ക് അവകാശമുണ്ട്.

ഇന്ത്യയിൽ കോവിഡ് ടെസ്റ്റിംഗിൽ ഏറ്റവും പിറകിൽ നിൽക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നായി കേരളം മാറിയിരിക്കുന്നു. രോഗികളുടെ എണ്ണം കുറച്ചു കാണിക്കുന്നതിന് വേണ്ടിയാണ് ടെസ്റ്റുകളുടെ എണ്ണം പരമാവധി കുറച്ചിരിക്കുന്നത്. അഗ്രസീവ് ടെസ്റ്റ് നടത്തുന്ന സംസ്ഥാനം എന്നാണ് വാഷിംഗ്ടൺ പോസ്റ്റ് കേരളത്തെ വിശേഷിപ്പിച്ചിരുന്നത് എന്നോർക്കണം. എവിടെയാണ് എപ്പോഴാണ് അഗ്രസീവ് ടെസ്റ്റ് നടന്നത്?

വീണ്ടും ആവർത്തിക്കുന്നു. ഒന്നാം സ്ഥാനം ഉറപ്പിക്കാൻ ഇത് ഓട്ടമത്സരമല്ല മുഖ്യമന്ത്രി. ജനങ്ങളുടെ ജീവൽ പ്രശ്നമാണ് . അതുകൊണ്ട് അടിയന്തരമായി ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കണം. ഇൻസ്റ്റിറ്റിയൂഷണൽ ക്വാറൻ്റെെൻ സംവിധാനം ഒരുക്കാൻ സേവാഭാരതി ഉൾപ്പെടെയുള്ള സംഘടനകളുടെ സഹായം തേടണം. മുഖ്യമന്ത്രി ദുർവാശി അവസാനിപ്പിച്ച് ജനങ്ങളുടെ ജീവനും സുരക്ഷയ്ക്കും സർവ്വ പ്രാധാന്യം നൽകണം.

content highlights: Sandeep G varier questioning CM Pinarayi Vijayan press meet

LEAVE A REPLY

Please enter your comment!
Please enter your name here