തിരുവനന്തപുരം: പ്രവാസികളുടെ ക്വാറന്റൈന് ഫീസ് ഇടാക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പം തുടരുന്ന സാഹചര്യത്തില്‍, ക്വാറന്റൈന് ഫീസ് സംബന്ധിച്ച ഉത്തരവ് ഇതുവരെ ഇറക്കാതെ സംസ്ഥാന സര്‍ക്കാര്‍. ക്വാറന്റൈന് വിഷയത്തിലെ യു.ഡി.എഫ് പ്രതിഷേധം ഇന്ന് നടത്താനാണ് തീരുമാനം. പ്രവാസികള്‍ക്ക് ക്വാറന്റൈന് ഫീസ് ഏര്‍പ്പെടുത്തുന്നതിനെതിരെ സംസ്ഥാനത്തും പ്രവാസ ലോകത്തും ഉയരുന്ന പ്രതിഷേധങ്ങള്‍ സര്‍ക്കാരിന് തലവേദനയായിട്ടുണ്ട്.
സാമ്പത്തികമായി ബുദ്ധിമുട്ടുള്ളവരൊഴികെ കേരളത്തിലെത്തുന്ന പ്രവാസികള്‍ ക്വാറന്റൈന് ഫീസ് നല്‍കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ആരൊക്കെ നല്‍കണം എന്നത് സംബന്ധിച്ച വ്യക്തത വരുത്തി സര്‍ക്കാര്‍ ഉത്തരവ് വന്നാലെ അത് പ്രാവര്‍ത്തികമാകൂ. ഇളവ് നല്‍കേണ്ടവരെ തെരതെരഞ്ഞെടുക്കേണ്ട മാനദണ്ഡം തയാറാക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പം തുടരുന്നുവെന്നാണ് സൂചന. അതില്‍ വ്യക്തത വന്നാല്‍ ഉത്തരവിറങ്ങുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്കുന്ന സൂചന.
അതേസമയം എല്ലാപേരുടെയും ക്വാറന്റൈന് ചെലവുകള്‍ വഹിക്കാനുള്ള സാമ്പത്തികാവസ്ഥ സര്‍ക്കാരിനില്ലെന്നും, പാവപ്പെട്ട പ്രവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. പാവപ്പെട്ടവര്‍ക്ക് ഇളവ് നല്‍കികൊണ്ട് ഉത്തരവ് വൈകാതെ ഇറങ്ങും. അതുവരെ നാട്ടിലെത്തുന്ന എല്ലാ പ്രവാസികളുടെയും ക്വാറന്റൈന് ചെലവ് സര്‍ക്കാര്‍ വഹിക്കുന്ന നില തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Content Highlight: UDF Strike today on cost applied for the quarantine of the expatriates