മഹാരാഷ്ട്രയില്‍ 114 പോലീസുകാര്‍ക്ക് കൂടി കൊവിഡ്; രോഗം സ്ഥിരീകരിച്ചത് 24 മണിക്കൂറിനിടെ

മുംബൈ: മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 114 പോലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള പോലീസുകാരുടെ എണ്ണം 1330 ആയി.

26 പോലീസുകാരാണ് ഇതുവരെ മരിച്ചത്. 2095 പോലീസുകാര്‍ക്കാണ് സംസ്ഥാനത്ത് രോഗം ബാധിച്ചത്. കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ കഴിഞ്ഞ മാസം 55 പോലീസുകാരോട് വീട്ടിലിരിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവുമുള്ളവരോടാണ് വീട്ടിലിരിക്കാന്‍ നിര്‍ദേശിച്ചിരുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. 2682 പേര്‍.

വ്യാഴാഴ്ച സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥരില്‍ 1,216 സജീവ കൊവിഡ് കേസുകളുണ്ടായിരുന്നു. ബുധനാഴ്ച പോലീസില്‍ 131 പുതിയ അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്തതായും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Content Highlight: 114 Cops confirmed covid in Maharashtra in 24 hours