അനാസ്ഥ, കോട്ടയത്ത് കൊവിഡ് ആശുപത്രിയില്‍ നഴ്‌സുമാര്‍ക്കായി അഭിമുഖം; സാമൂഹ്യ അകലം പാലിക്കാതെ ക്യൂ നിന്നത് ആയിരത്തിലേറെപ്പേര്‍

കോട്ടയം: കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി കോട്ടയം ജില്ലാ ആശുപത്രിയില്‍ നഴ്സുമാര്‍ക്കായി നടത്തിയ അഭിമുഖം കളക്ടര്‍ ഇടപെട്ട് നിറുത്തിവയ്പ്പിച്ചു. അഭിമുഖത്തിനെത്തിയ ആയിരത്തിലേറെപ്പേര്‍ കൊവിഡ് ആശുപത്രിയായ ജില്ലാ ആശുപത്രിയുടെ മതില്‍ക്കെട്ടിന് അകത്തും പുറത്തുമായി സാമൂഹ്യ അകലംപോലും പാലിക്കാതെ വരിനില്‍ക്കുകയായിരുന്നു.

ക്യൂ റോഡിലേക്ക് നീണ്ടതോടെ ആംബുലന്‍സുകള്‍ക്ക് പോലും കടന്നുപോകാന്‍ സാധിക്കാത്ത അവസ്ഥയിലായി. പൊലീസ് സ്ഥലത്തെത്തിയെങ്കിലും അവര്‍ സംഭവത്തില്‍ ഇടപെടാതെ ഗതാഗതം നിയന്ത്രിക്കുന്നതിനായിരുന്നു മുന്‍ഗണനനല്‍കിയത്. ആശുപത്രിയില്‍ ഒരു മാസത്തെ താത്കാലിക ഒഴിവിലേക്കാണ് അഭിമുഖം നടത്തിയത്.

21 ഒഴിവുകളാണ് ഉണ്ടായിരുന്നത്. നേരത്തെ നിശ്ചയിച്ച അഭിമുഖമായിരുന്നു. ഇത്രയധികം പേര്‍ വരുമെന്ന് കരുതിയിരുന്നില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

Content Highlight: Kottayam Covid hospital conduct interview for nurses by avoiding Covid protocol

LEAVE A REPLY

Please enter your comment!
Please enter your name here