ഇന്ത്യയിൽ 24 മണിക്കൂറിനിടെ 8,380 കൊവിഡ് രോഗികള്‍; മരണം 5,000 കടന്നു

Highest spike of 8,380 new Covid cases in the last 24 hours in India

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 8,380 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ ഇത്രയധികം പേര്‍ക്ക് ഇന്ത്യയില്‍ രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,82,143 ആയി. ഇന്നലെ മാത്രം 193 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 5,164 ആയി. രാജ്യത്ത് ആകെ ചികിൽസയിലുള്ളത് 89,995 പേരാണ്. 86,984 പേർ രോഗമുക്തരായി. 

കൊവിഡ്‌ ഏറ്റവും കൂടുതല്‍ ബാധിച്ച മഹാരാഷ്ട്രയില്‍ ആകെ രോഗബാധിതരുടെ എണ്ണം 65,168 ആയി. 2,197 പേര്‍ ഇതുവരെ മരിക്കുകയും ചെയ്തു. ഗുജറാത്തില്‍ മരണം ആയിരം കടന്നു. ഗുജറാത്തിൽ 16,343 പേര്‍ക്ക് വൈറസ് സ്ഥിരീകരിക്കുകയും 1,007 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടില്‍ 21,184 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 160 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം രാജ്യത്ത് ലോക്ഡൗൺ ഘട്ടംഘട്ടമായി ഒഴിവാക്കുമെന്ന് കേന്ദ്രസർക്കാർ ശനിയാഴ്ച അറിയിച്ചു.

content highlights: Highest spike of 8,380 new Covid cases in the last 24 hours in India

LEAVE A REPLY

Please enter your comment!
Please enter your name here