രാജ്യത്ത് സാമ്പത്തിക മേഖല തിരിച്ച് വരികയാണെന്ന് നരേന്ദ്ര മോദി; ജനങ്ങൾ ഇളവുകളിൽ ജാഗ്രതയോടെ മുന്നോട്ട് പോകണം

PM Narendra Modi Mann Ki Baat on Covid 19

രാജ്യത്ത് സാമ്പത്തിക മേഖല പതിയെ തിരിച്ചു വരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കിയ സാഹചര്യത്തില്‍ ജനങ്ങൾ കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ട് പോകണമെന്നും മോദി പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ രാജ്യത്തെ അഭിസംബോദന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഇന്ത്യ നേരിടുന്ന വെല്ലുവിളി മറ്റിടങ്ങളിൽനിന്നും വ്യത്യസ്തമാണ്. രാജ്യത്തെ എല്ലാ ജനങ്ങളും കൊവി‍ഡ് പോരാട്ടത്തിൽ പങ്കാളികളായി. രോഗവ്യാപനവും മരണസംഖ്യയും കുറയ്ക്കാൻ സാധിച്ചെന്നും പ്രധാനമന്ത്രി മൻ കി ബാത്തിൽ പറഞ്ഞു. പാവപ്പെട്ടവരാണ് കൊവിഡിൻ്റെ ദുരിതം കൂടുതല്‍ നേരിട്ടത്. ഇത് കുറയ്ക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകൾ ശ്രമം തുടരുകയാണെന്ന് മോദി പറഞ്ഞു.

തൊഴിൽ മേഖല ഊർജസ്വലമാക്കാൻ വിവിധ തലങ്ങളിൽ ശ്രമം നടത്തുന്നുണ്ട്. ആയുഷ്മാന്‍ ഭാരത് വിപ്ലവകരമായ പദ്ധതിയായി മാറിക്കഴിഞ്ഞു. ഇന്ത്യന്‍ ലാബുകളിലെ വാക്സിന്‍ പരീക്ഷണം ലോകം ഉറ്റുനോക്കുകയാണ്. ഒരുകോടി ആളുകള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കി. ഓണ്‍ലൈന്‍ പഠനങ്ങള്‍ അടക്കമുള്ള മാര്‍ഗങ്ങള്‍ രാജ്യം തേടുന്നു. രാജ്യം സ്വയംപര്യാപ്തത കെെവരിച്ചുകൊണ്ടിരിക്കുകയാണ്. ആറ് അടി അകലം പാലിക്കുന്നതിൽ അശ്രദ്ധയുണ്ടാകരുത്. കഴിയുന്നത്രയും മാസ്ക് ധരിക്കണം. വീടുകൾക്കുള്ളിൽ തന്നെ തുടരണം. പ്രധാനമന്ത്രി പറഞ്ഞു.

ആരോഗ്യസംരക്ഷണത്തിന് ആയുർവേദവും യോഗയും സ്വീകരിക്കണം. അതിഥി തൊഴിലാളികൾക്കായി ഒട്ടേറെ പദ്ധതികൾ പരിഗണനയിലുണ്ട്. മൈഗ്രേഷൻ കമ്മിഷനും സ്കിൽ മാപ്പിങ്ങും അതിൽ ചിലതാണ്. വെട്ടുകിളികൾക്കെതിരെ ജാഗ്രത വേണം. വെട്ടുകിളി ഭീഷണി വ്യാപിക്കാതിരിക്കാൻ എല്ലാ ശ്രമവും നടത്തുന്നുണ്ട്. കാർഷിക മേഖലയെ സംരക്ഷിക്കാൻ കൂട്ടായ ശ്രമം വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

content highlights: PM Narendra Modi Mann Ki Baat on Covid 19

LEAVE A REPLY

Please enter your comment!
Please enter your name here