ഉത്തരാഖണ്ഡിൽ മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു; മുഖ്യമന്ത്രി ഉൾപ്പടെ നിരവധി പേർ ക്വാറൻ്റീനിൽ

ഉത്തരാഖണ്ഡില്‍ മന്ത്രിക്ക് കൊവിഡ് സ്ഥിരികരിച്ചതോടെ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് ഉള്‍പ്പെടെ നിരവധി മന്ത്രിസഭാംഗങ്ങൾ ക്വാറൻ്റീനിൽ പ്രവേശിച്ചു. ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി സത്പാല്‍ മഹാരാജിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം കഴിഞ്ഞ ദിവസം മന്ത്രിസഭായോഗത്തിൽ പങ്കെടുത്തിരുന്നു.

മന്ത്രിയുടെ ഭാര്യ അമൃത റാവത്തിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മന്ത്രിക്കും വൈറസ് ബാധ സ്ഥിരീകരിച്ചത്. ഹരീഷ് റാവത്ത് മന്ത്രിസഭയിൽ മന്ത്രിയായിരുന്നു അമൃത റാവത്ത്. മന്ത്രിയുടെ സ്റ്റാഫംഗങ്ങളെയും ക്വാറൻ്റീനിൽ പ്രവേശിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക്ക്ഡൗണ്‍ കാലയളവില്‍ ഡല്‍ഹിയില്‍ നിന്നുള്ള കുറച്ചുപേര്‍ മന്ത്രിയെ സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് മന്ത്രിയുടെ സ്വകാര്യവസതി നിരീക്ഷണത്തിലാക്കിയിരുന്നു. ഉത്തരാഖണ്ഡില്‍ ഇതുവരെ 802 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

content highlights: Uttarakhand Minister, Wife Test Positive For Coronavirus

LEAVE A REPLY

Please enter your comment!
Please enter your name here