ഡൽഹിയിൽ ഐ.സി.എം.ആർ ശാസ്ത്രജ്ഞന് കൊവിഡ് സ്ഥിരീകരിച്ചു

ICMR scientist tests positive in Delhi, building to be sanitized

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ശാസ്ത്രജ്ഞന് കൊവിഡ് സ്ഥിരീകരിച്ചു. രണ്ടാഴ്ച മുമ്പ് മുംബൈയില്‍നിന്ന് ഡല്‍ഹിയിലെത്തിയ ശാസ്ത്രജ്ഞനാണ് വൈറസ് സ്ഥിരീകരിച്ചത്. തുടർന്ന് ഐ.സി.എം.ആര്‍. കെട്ടിടത്തില്‍ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. കെട്ടിടത്തില്‍ അണുനശീകരണം നടത്തും. അത്യാവശ്യ ജോലിക്കാര്‍ക്ക് മാത്രമേ ഇവിടേക്ക് പ്രവേശനമുള്ളൂ. മറ്റുള്ളവര്‍ വീട്ടില്‍നിന്ന് ജോലി ചെയ്താല്‍ മതിയെന്നും ഐ.സി.എം.ആര്‍ ജീവനക്കാരെ അറിയിച്ചിട്ടുണ്ട്.

കൊവിഡ് സ്ഥിരീകരിച്ച ശാസ്ത്രജ്ഞന്‍ കഴിഞ്ഞ ആഴ്ച നടന്ന യോഗത്തില്‍ പങ്കെടുത്തിരുന്നതായും റിപ്പോര്‍ട്ടുണ്ട്. നീതി ആയോഗ് അംഗം ഡോ. വിനോദ് പോള്‍, ഐ.സി.എം.ആര്‍. ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ, ഐ.സി.എം.ആര്‍. എപ്പിഡെമിയോളജിസ്റ്റ് ഡിവിഷന്‍ മേധാവി ഡോ. ആര്‍.ആര്‍ ഗംഗാധര്‍ എന്നിവര്‍ ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു.

content highlights: ICMR scientist tests positive in Delhi, building to be sanitized

LEAVE A REPLY

Please enter your comment!
Please enter your name here