ആരാധനാലയങ്ങള്‍ തുറക്കുന്നത് കേന്ദ്ര തീരുമാനം അനുസരിച്ച്; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹത്തിനും അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങളുടെ കാര്യത്തില്‍ എട്ടാം തീയതിയിലെ കേന്ദ്ര നിര്‍ദ്ദേശം അനുസരിച്ച് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ നിലപാട് കേന്ദ്രത്തെ അറിയിക്കും. മതമേധാവികളുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ആരാധനാലയങ്ങള്‍ തുറക്കുന്നത് പ്രതിപക്ഷത്തിന്റെ ആവശ്യമല്ല. അത് വിശ്വാസികളുടെ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, മാളുകളും ഹോട്ടലുകളും തുറക്കുന്നതില്‍ തീരുമാനവും എട്ടാം തീയതിക്കുശേഷം ഉണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കൂടാതെ, ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പരമാവധി 50 പേര്‍ വച്ച് വിവാഹ ചടങ്ങുകള്‍ നടത്താന്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കല്യാണ മണ്ഡപങ്ങളിലും മറ്റു ഹാളുകളിലും 50 പേര്‍ എന്ന നിലയില്‍ വിവാഹചടങ്ങുകള്‍ക്ക് മാത്രമായി അനുമതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാലയങ്ങള്‍ സാധാരണ പോലെ തുറക്കുന്നത് ജൂലായിലോ അതിനു ശേഷമോ മതിയെന്നാണ് സര്‍ക്കാര്‍ വിചാരിക്കുന്നത്. ഇക്കാര്യം കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച ചെയ്യുമെന്നും എട്ടാം തീയതിക്ക് ശേഷം അനുവദിക്കേണ്ട ഇളവുകളുടെ കാര്യത്തില്‍ അഭിപ്രായം കേന്ദ്രത്തെ അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Content Highlight: Religious Centers in Kerala open only after the directions of Central Government

LEAVE A REPLY

Please enter your comment!
Please enter your name here