കൊവിഡ് രോഗിയെ മുംബെെയിലെ ആശുപത്രി ഐസിയുവിൽ നിന്ന് കാണാതായി

Coronavirus Patient Goes Missing From Mumbai Hospital ICU

കൊറോണ വെെറസ് ബാധിച്ച രോഗിയെ മുംബെെയിലെ കെഇഎം ആശുപത്രിയിൽ നിന്ന് കാണാതായി. 67കാരനായ രോഗിയെ മേയ് 14നാണ് കെഇഎം ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച ശേഷം ഐസിയുവിലേയ്ക്ക് മാറ്റിയിരുന്നു. എന്നാല്‍ മേയ് 19 മുതല്‍ രോഗിയെക്കുറിച്ച് യാതൊരു വിവരവുമില്ല. രോഗിയെ കാണാതായി 5 ദിവസത്തിന് ശേഷമാണ് പൊലീസ് കേസെടുത്തത്.  എങ്ങനെയാണ് 67 വയസുള്ള രോഗി ആരുടേയും കണ്ണിൽ പെടാതെ ഐസിയുവിൽ നിന്ന് രക്ഷപെട്ടതെന്ന് ഇതുവരെ കണ്ടെത്താനായില്ല. 

കഴിഞ്ഞ ദിവസം മുംബൈയില്‍ കുടുംബാംഗങ്ങളെ അറിയിക്കാതെ കൊവിഡ് ബാധിച്ച് മരിച്ച രോഗിയുടെ മൃതദേഹം സംസ്‌കരിച്ചത് വലിയ വിവാദമായിരുന്നു. രോഗിയെ കാണാനില്ലെന്നും നിങ്ങള്‍ മാറ്റിയോ എന്നും ചോദിച്ചാണ് ഹോസ്പിറ്റല്‍ അധികൃതര്‍ വീട്ടുകാരെ മേയ് 20ന് ഫോണില്‍ വിളിച്ചത്. 

ബന്ധുക്കളെ അറിയിക്കാതെ കൊവിഡ് രോഗിയുടെ മൃതദേഹം സംസ്‌കരിക്കുകയും വീട്ടുകാര്‍ രോഗിയെ കാണാനില്ലെന്ന് പറഞ്ഞ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. വദാലയിലെ ബര്‍ക്കത്താലി നഗറില്‍ രാകേഷ് വര്‍മ എന്നയാളെ സംസ്‌കരിച്ചത് പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെയാണ്.

content highlights: Coronavirus Patient Goes Missing From Mumbai Hospital ICU