ഉത്തർപ്രദേശിൽ തബ്‍ലീഗി അംഗങ്ങളെ രണ്ടുമാസമായി ക്വാറൻ്റെെനിൽ പാർപ്പിച്ചത് മനുഷ്യാവകാശ ലംഘനമെന്ന് അലഹബാദ് കോടതി

Detaining people in quarantine centers after negative Covid test violates Article 21: HC

ക്വാറൻ്റീനില്‍ പാര്‍പ്പിച്ചവരുടെ കൊവിഡ് ടെസ്റ്റുകള്‍ നെഗറ്റീവായതിന് ശേഷവും പുറത്തുവിടാതിരിക്കുന്നത് മൗലികാവകാശ ലംഘനമാണെന്ന് അലഹബാദ് ഹൈക്കോടതി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21ൻ്റെ ലംഘനമാണിതെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ശശികാന്ത് ഗുപ്ത, ജസ്റ്റിസ് ശ്യാം ശംശേരി എന്നിവരടങ്ങിയ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

തബ്‌‌ലീഗി ജമാഅത്ത് അംഗങ്ങളെ ക്വാറൻ്റീനിൽ പിടിച്ചിട്ടിരിക്കുന്നതിനെതിരെ അഭിഭാഷകനായ സഅദ് അന്‍‍വര്‍ നല്‍കിയ പൊതു താല്‍പര്യ ഹര്‍ജിയിലാണ് കോടതിയുടെ വിധി. ക്വാറൻ്റീൻ കാലാവധി കഴിഞ്ഞ് രോഗമില്ലെന്ന് വ്യക്തമായവരെ പുറത്തുവിടണമെന്ന് കോടതി ഉത്തരവിലൂടെ ആവശ്യപ്പെട്ടു. ക്വാറൻ്റീൻ സെൻ്ററുകളുടെ കാര്യക്ഷമമായ നടത്തിപ്പിനായി എല്ലാ ജില്ലകളിലും മൂന്നംഗ സമിതിയെ നിയോഗിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

ഉത്തര്‍പ്രദേശ് സര്‍‌‍ക്കാരാണ് ജമാഅത്ത് അംഗങ്ങളെ ക്വാറൻ്റീൻ എന്ന പേരില്‍ രണ്ട് മാസമായി പിടിച്ചു വെച്ചിരിക്കുന്നത്. മാര്‍ച്ച് 5ന് ക്വാറൻ്റീനിൽ പ്രവേശിപ്പിച്ച ഇവരെ കൊവിഡ് ഇല്ലെന്ന് വ്യക്തമായിട്ടും വിട്ടയ്ക്കാന്‍ യുപി സർക്കാർ തയ്യാറായിരുന്നില്ല. ഇതിനെ തുടർന്നാണ് തബ്‌‌ലീഗി അംഗങ്ങളെ ക്വാറൻ്റീനിൽ പിടിച്ചുവെച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. 

content highlights: Detaining people in quarantine centers after negative Covid test violates Article 21: HC