സംസ്ഥാനത്ത്  ഒരു കൊവിഡ് മരണം കൂടി; സംസ്ഥാനത്ത് ആകെ മരണം 11 ആയി

one more covid death in Kerala

കേരളത്തിൽ കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. തിരുവനന്തപുരം നാലാഞ്ചിറ സ്വദേശി ഫാ. കെ.ജി വര്‍ഗീസാണ് (77) മരിച്ചത്. ഗുരുതര ശ്വാസകോശ രോഗബാധയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിക്കെ ഇന്ന് രാവിലെയാണ് ഫാ. വര്‍ഗീസ് മരിച്ചത്. ഉച്ചയോടെ ലഭിച്ച പരിശോധന ഫലത്തില്‍ ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചു. അതേസമയം എങ്ങനെയാണ് രോഗബാധിതനായതെന്ന് വ്യക്തമായിട്ടില്ല.

ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ആയി. സംസ്ഥാനത്ത് ഇന്ന് പുതുതായി 86 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 19 പേർക്ക് രോഗം ഭേദമായി. കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 7 പേർക്കും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 2 പേർക്കും പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തർക്കുമാണ് രോഗം ഭേദമായത്. 

content highlights: one more covid death in Kerala