സംസ്ഥാനത്ത് ഇന്ന് 82 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 5 പേർക്ക് രോഗബാധ സമ്പർക്കം വഴി

82 new covid cases confirmed in kerala

സംസ്ഥാനത്ത് 82 പേർക്ക് ഇന്ന് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 പേരുടെ പരിശോധനാ ഫലം നെഗറ്റീവായതായി മുഖ്യമന്ത്രി വാർത്താ സമ്മേളത്തിൽ അറിയിച്ചു. രോഗബാധിതരിൽ 53 പേർ വിദേശത്ത് നിന്നും, 19 പേർ അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 5 പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. 5 ആരോഗ്യ പ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. കോവിഡ് ഫലം നെഗറ്റീവായത് തിരുവനന്തപുരം ആറ്, കൊല്ലം രണ്ട്, കോട്ടയം മൂന്ന്, തൃശൂർ ഒന്ന്, കോഴിക്കോട് അഞ്ച്, കണ്ണൂർ രണ്ട് കാസർകോട് നാല് ആലപ്പുഴ ഒന്ന് എന്നിങ്ങനെയാണ്.

Content Highlights; 82 new covid cases confirmed in kerala