കുവൈത്തിൽ ഇന്ന് 710 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

kuwait confirm 710 new covid case today

കുവൈത്തിൽ 710 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടയിൽ 2394 പേരെയാണ് കോവിഡ് ടെസ്റ്റിന് വിധേയമാക്കിയത്. ഇതിൽ 710 പേർക്കും പരിശോധനാ ഫലം പോസിറ്റീവായി. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 29359 ആയി. പുതിയ രോഗികളിൽ 143 പേർ ഇന്ത്യക്കാരാണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരികരിച്ച ഇന്ത്യക്കാരുടെ എണ്ണം 8790 ആയി.

24 മണിക്കൂറിനിടയിൽ 4 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ച് മരണപെട്ടത്. . രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 230 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ മുഴുവൻ ആളുകൾക്കും സമ്പർക്കം വഴിയാണ് വൈറസ് ബാധിച്ചിരിക്കുന്നത്. ഇവരിൽ 282 പേർ ഫർവാനിയ ഗവർണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 88 പേർക്കും, അഹമ്മദിയിൽ നിന്നുള്ള 130 ആളുകൾക്കും, കാപിറ്റൽ ഗവർണറേറ്റിലെ 70 പേർക്കും, ജഹറയിൽ നിന്നുള്ള 140 പേർക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

Content Highlights; kuwait confirm 710 new covid case today