ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 65 ലക്ഷം കടന്നു

covid 19 possitive cases cross 65 lakhs

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 65 ലക്ഷം പിന്നിട്ടു. ഇതിനോടകം 387,878 പേരാണ് മരണപെട്ടത്. 3,164,553 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. അമേരിക്കയിൽ പുതിയതായി ഇരുപതിനായിരത്തിലധികം കേസുകളാണ് ഇതിനോടകം റിപ്പോർട്ട് ചെയ്തത്. 1100 ലധികം മരണവും റിപ്പോർട്ടു ചെയ്തു. ബ്രസീലിലും റഷ്യയിലും വൈറസ് വ്യാപനത്തിൽ കുറവില്ല.

ബ്രസീലിൽ 24 മണിക്കൂറിനിടെ 1197 പേരാണ് കൊവിഡ് ബാധിച്ച് മരണപെട്ടത്. 583,980 പേർക്ക് കൊവിഡ് സ്ഥിരീകരിച്ച ബ്രസീലിൽ 32,547 ആളുകളാണ് ഇതുവരെ മരണപെട്ടത്. സ്പെയിനിൽ 24 മണിക്കൂറിനിടയിൽ പുതിയ കൊവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. യൂറോപ്പ്, ഇറ്റലി, യുകെ എന്നിവിടങ്ങളിലും കൊവിഡ് വ്യാപനം കുറഞ്ഞിട്ടുണ്ട്.

Content Highlights; covid 19 possitive cases cross 65 lakhs