ന്യൂ ഡല്‍ഹി: പ്രതിരോധ സെക്രട്ടറിക്കടക്കം നിരവധി ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ആശങ്കയിലായി ആരോഗ്യ മന്ത്രാലയവും. ഓഫീസ് രണ്ട് ദിവസത്തേക്ക് അടച്ച് ഔദ്യോഗിക യോഗങ്ങളെല്ലാം വീഡിയോ കോണ്‍ഫറന്‍സ് വഴിയാക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. കഴിഞ്ഞ ദിവസമാണ് പ്രതിരോധ സെക്രട്ടറി അജയ് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് ഇദ്ദേഹവുമായി അടുത്തിടപഴകിയ മുപ്പതോളം പേരെ സ്വയം നിരീക്ഷണത്തിലേക്ക് മാറ്റിയിരുന്നു.
അടിയന്തരാവശ്യങ്ങള്‍ക്കുള്ള കൊവിഡ് ടീം ഒഴികെയുള്ള എല്ലാവര്ക്കും ജൂണ്‍ 6,7 ദിവസങ്ങള്‍ പ്രവര്‍ത്തന രഹിതമായിരിക്കുമെന്നും, ശുചി മുറികള്‍, ലിഫ്റ്റ്, സ്റ്റെയര്‍ കെയ്സ് എന്നിവ ശുചിയാക്കുന്നതിന്റെ ഭാഗമായി അടഞ്ഞു കിടക്കുമെന്നും ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മെമൊറാന്ഡത്തില് പറഞ്ഞു.
40 പേജുള്ള ഡോക്കുമെന്റില്‍ ഉദ്യോഗസ്ഥര്‍ക്കുള്ള കൊവിഡ് പ്രതിരോധ രീതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓഫീസിനും പരിസരത്തും മാസ്ക് നിര്‍ബന്ധമാക്കുന്നതിനൊപ്പം, പരിസരത്ത് തുപ്പുന്നതിനും മന്ത്രാലയം നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Content Highlight: Health Ministry shuts for 2 days over Covid confirmed for defense secretary