പാലക്കാട്: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ചെന്നൈയില്‍ നിന്നെത്തിയ 73 വയസ്സുകാരിയാണ് മരിച്ചത്. വീട്ട് നിരീക്ഷണത്തില്‍ കഴിയവേ ചൊവ്വാഴ്ച്ച മരിച്ച പാലക്കാട് സ്വദേശിനി മീനാക്ഷിയമ്മാളിന്റെ ആദ്യ പരിശോധന ഫലം നെഗറ്റീവായിരുന്നു. മരണ ശേഷം നടത്തിയ കൊവിഡ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
മെയ് 25നാണ് ഇവര്‍ വാളയാര്‍ വഴി ചെന്നൈയില്‍ നിന്ന് പാലക്കാടെത്തിയത്. സഹോദരന്റെ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരവേ പനിയും പ്രമേഹവും കൂടിയതിനെത്തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
സഹോദരന്റെ മകന്റെ കുട്ടിയെയും ആശുപത്രി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. മീനാക്ഷിയമ്മാളിന്റെ മരണത്തോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി
Content Highlight: New Covid death reported in Kerala who is from Chennai