ലോകത്ത് കൊവിഡ് മരണം നാല് ലക്ഷത്തിലേക്ക് അടുക്കുന്നു

Global Covid-19 Cases Increase To Over 65 Lakh, Death Toll Rises To 3.86 Lakh

ലോകത്ത് കൊവിഡ് ബാധിച്ച് മരണപെട്ടവരുടെ എണ്ണം തൊണ്ണൂറ്റി ഒന്നായിരം കടന്നു. 66 ലക്ഷത്തിലധികം ആളുകൾക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. അതേ സമയം രോഗ ബാധയേറ്റ് മരണപെട്ടവരുടെ എണ്ണം 392123 ലാണ് എത്തി നിൽക്കുന്നത്. 32 ലക്ഷത്തിലധികം ആളുകളാണ് രോഗമുക്തി നേടിയത്. ഒരോ ദിവസവും പതിനായിരക്കണക്കിന് ആളുകൾക്കാണ് രോഗം സ്ഥിരീകരിക്കുന്നത്.

അമേരിക്ക, ബ്രസീൽ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ സ്ഥിതി ഇപ്പോഴും ഗുരുതരമായി തുടർന്നു കൊണ്ടിരിക്കുകയാണ്. ഈ മുന്നു രാജ്യങ്ങളിലായി ആയിരത്തിലേറെ ആളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ മരണപെട്ടത്.
റഷ്യ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ പോസിറ്റീവ് കേസുകളുടെ എണ്ണത്തിലും മരണ സംഖ്യയും വർധിച്ചതായാണ് കാണാൻ കഴിയുന്നത്. മെക്സിക്കോയിലെ 1092 കോവിഡ് ബാധിതർക്കും ജീവൻ നഷ്ടമായെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്

Content Highlights; Global Covid-19 Cases Increase To Over 65 Lakh, Death Toll Rises To 3.86 Lakh