രാജ്യത്ത് ഒരു വർഷത്തേക്ക് പുതിയ പദ്ധതികളൊന്നും ഉണ്ടാവില്ല; കേന്ദ്ര ധനമന്ത്രാലയം

No new schemes for a year, says finance ministry amid rising Covid-19 cases

കൊവിഡ് പ്രതിസന്ധി മറികടക്കാൻ ചെലവ് ചുരുക്കാനൊരുങ്ങി കേന്ദ്രം. ഒരു വർഷത്തേക്ക് പുതിയ പദ്ധതികളൊന്നും ഉണ്ടാവില്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന, ആത്മ നിർഭർ ഭാരത് എന്നിവയുടെ കീഴിൽ വരുന്ന പ്രത്യേക പദ്ധതികൾക്ക് മാത്രമെ പണം നൽകുകയുള്ളു. ബജറ്റ് വഴി അംഗീകരിച്ച പദ്ധതികൾ മാർച്ച് 31 വരെ നിർത്തിവയ്ക്കും. 

കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യം മറികടക്കാൻ എല്ലാ സംസ്ഥാനങ്ങളും ചെലവ് ചുരുക്കണമെന്നും കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതിസന്ധി നേരിടാൻ 20 ലക്ഷം കോടിയുടെ കൊവിഡ് പാക്കേജ് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. കൊവിഡ് മഹാമാരിയിൽ ഇന്ത്യൻ സാമ്പത്തിക വളർച്ചയിൽ 3.1 ശതമാനം ഇടിവാണ് 2019-2020 പാദത്തിൽ സംഭവിച്ചത്.

2018-2019 പാദത്തിൽ ഇന്ത്യൻ സാമ്പത്തിക വളർച്ച 4.2 ശതമാനത്തിൽ നിന്ന് 6.1 ശതമാനം രേഖപ്പെടുത്തിയിരുന്നു. ജിഡിപി നിരക്കിലും 5.7 ശതമാനം വർധനവാണ് 2018-2019 പാദത്തിൽ രേഖപ്പെടുത്തിയത്. എന്നാൽ 2020-21 പാദത്തിൽ കൊവിഡ് പ്രതിസന്ധിയുടെ ഫലമായി ജിഡിപി നിരക്ക് വലിയ തോതിൽ കുറയുമെന്നാണ്  റിസർവ് ബാങ്കിൻ്റെ വിലയിരുത്തൽ.  

content highlights: No new schemes for a year, says finance ministry amid rising Covid-19 cases