മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ 56 ദിവസം പ്രായമായ കുട്ടി മരിച്ചു

56 days old child died at manjeri medical college swab sent for covid test

മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ 56 ദിവസം പ്രായമായ കുട്ടി മരിച്ചു. കുഞ്ഞിൻ്റെ സ്രവം കൊവിഡ് പരിശോധനയക്കയച്ചു. കോയമ്പത്തൂരിൽ നിന്നെത്തിയ കുഞ്ഞിനെ ശ്വാസതടസ്സം നേരിട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡ് ലക്ഷണമായതിനാൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പാലക്കാട് ചാത്തല്ലൂർ സ്വദേശികളാണ് കുട്ടിയുടെ മാതാപിതാക്കൾ.

അതിനിടെ മഞ്ചേരി മെഡിക്കൽ കോളേജിൽ മുന്‍ സന്തോഷ് ട്രോഫിതാരം ഹംസക്കോയ കൊവിഡ് ബാധിച്ച് മരിച്ചത്. പേരക്കുട്ടികളടക്കം ഇദ്ധേഹത്തിൻ്റെ കുടുംബത്തിൻ്റെ അഞ്ച് പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.ഇന്ന രാവിലെ ആറരയോടെ മഞ്ചേരി മെഡിക്കൽ കോളേജിലാണ് മരണം സ്ഥിരീകരിച്ചത്.

Content Highlights; 56 days old child died at manjeri medical college swab sent for covid test