കേരളത്തില്‍ നിന്ന് വിദേശത്തേക്ക് പോയ ആള്‍ക്ക് കൊവിഡ്; ആശങ്കയൊഴിയാതെ കേരളം

കോഴിക്കോട്: ജൂണ്‍ 2ന് കോഴിക്കോട് പയ്യോളിയില്‍ നിന്ന് വിദേശത്തേക്ക് പോയ വ്യക്തിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബഹ്‌റൈനിലെ വിമാനത്താവളത്തില്‍ പരിശോധനയിലാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ, പയ്യോളിയിലും പരിസര പ്രദേശങ്ങളിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

സമൂഹ വ്യാപന സാധ്യതകളെ സര്‍ക്കാര്‍ തള്ളിക്കളയുമ്പോഴും, ഉറവിടമറിയാത്ത കേസുകള്‍ സര്‍ക്കാരിന് തലവേദ സൃഷ്ടിക്കുന്നുണ്ട്. ബഹ്‌റൈനില്‍ രോഗം സ്ഥിരീകരിച്ച പയ്യോളി സ്വദേശിയുടെ രോഗ ഉറവിടെ കണ്ടെത്താനായിട്ടില്ല. വിദേശത്തേക്ക് പോകുന്നതിന് മുമ്പ് പയ്യോളി നഗരസഭ പരിധിയിലെ ഒട്ടേരെയാളുകളുമായി ഇയാള്‍ സമ്പര്‍ക്കം പുലര്‍ത്തയെന്നാണ് അറിവ്.

ഇതോടെ, പയ്യോളി ടൗണില്‍ നിയന്ത്രണം കടുപ്പിക്കാനാണ് തീരുമാനം. ബന്ധുക്കളെയെല്ലാം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇയാള്‍ ടിക്കറ്റെടുത്ത ട്രാവല്‍സും സന്ദര്‍ശിച്ച മറ്റ് രണ്ട് സ്ഥാപനങ്ങളും അടച്ചു. ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പട്ടിക ഉടന്‍ തയാറാക്കുമെന്ന് ജില്ലാ നേതൃത്വം അറിയിച്ചു.

Content Highlight: Man test Covid positive in abroad who is going from Kerala Payyoli last day