ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിൻ്റെ തോത് സ്ഫോടനാത്മക സ്ഥിതി വിശേഷത്തിലേക്ക് എത്തിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. രാജ്യവ്യാപകമായി ഏർപെടുത്തിയിരിക്കുന്ന ലോക്ഡൌൺ ഇളവുകൾ ഓരോ ഘട്ടമായി പിൻവലിക്കുന്നത് വഴി രോഗ വ്യാപനത്തിൻ്റെ തോത് വർദ്ധിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
നിലവിലെ കൊവിഡ് വ്യാപനം ഇരട്ടിയാകുന്നതിന് മൂന്നാഴ്ച സമയമാണ് വേണ്ടി വരുന്നതെന്നും ലോകാരേഗ്യ സംഘടന ഹെൽത്ത് ഡയറക്ടർ മൈക്കിൾ റായാൻ പറഞ്ഞു. ലോക്ഡൌൺ സമയത്ത് രാജ്യത്തെ കൊവിഡ് വ്യാപനത്തിൻ്റെ വേഗം കുറയ്ക്കാൻ സാധിച്ചിരുന്നുവെന്നും എന്നാൽ ലോക്ഡൌൺ പിൻവലിക്കുന്നതിലൂടെ രോഗവ്യാപനത്തിൻ്റെ തോത് വർദ്ധിക്കുമെന്നും, ജനങ്ങൾ പഴയ രീതിയിൽ യാത്രകൾ ചെയ്യുകയും ചെയ്യുന്നതിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടാകുമെന്നും അദ്ധേഹം പറഞ്ഞു.
ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലും കോവിഡ് ഉണ്ടാക്കുന്ന ആഘാതം വളരെ വിത്യസ്തമാണ്. നഗരങ്ങൾ, ഗ്രാമങ്ങൾ തുടങ്ങിയിടങ്ങളിലെ കൊവിഡ് സാഹചര്യങ്ങൾ തമ്മിൽ വിത്യാസമുള്ളതായും അദ്ധേഹം വ്യക്തമാക്കി. വൈറസ് വ്യാപനം ക്രമാതീതമല്ലെ.എന്നാൽ അത് കൂടി കൂടി വരുന്നുണ്ടെന്നും അദ്ധേഹം ചൂണ്ടിക്കാണിച്ചു. ദക്ഷിണേഷ്യയിൽ ഇന്ത്യയിൽ മാത്രമല്ല പാകിസ്താൻ, ബംഗ്ലാദേശ് തുടങ്ങി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന രാജ്യങ്ങളിലും കോവിഡ് വ്യാപനം ഒരു പൊട്ടിത്തെറിയിലെത്തിയിട്ടില്ലെന്നും റയാൻ അഭിപ്രായപെട്ടു. എന്നാലും അങ്ങനെ സംഭവിക്കാനുള്ള എല്ലാ സാധ്യതകളും നിലനിൽക്കുന്നതായും അദ്ധേഹം മുന്നറിയിപ്പ് നൽകി.
Content Highlights; WHO expert says coronavirus has not yet ‘exploded’ in India, but the risk of it happening remains








