വിദേശത്തു നിന്നും കേരളത്തിലെക്ക് തിരിച്ചെത്തുന്ന പ്രവാസികൾക്ക് ക്വാറൻ്റൈൻ സൌകര്യം നൽകണ്ടെന്ന സർക്കാർ തീരുമാനത്തെ വിമർശിച്ച് വി ടി ബൽറാം

V T Balram MLA, Kerala Govt, quarantine

വിദേശത്തു നിന്നുൾപെടെ കേരളത്തിലേക്ക് തിരിച്ചെത്തുന്ന പ്രവാസികൾക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റൈൻ സൌകര്യം നൽകേണ്ട എന്ന സർക്കാർ തീരുമാനത്തെ വിമർശിച്ച് എം എൽ എ വിടി ബൽറാം രംഗത്ത്. ബാത്ത് റൂം സൌകര്യത്തോടു കൂടിയ രണ്ടര ലക്ഷം ബെഡ്ഡുകൾ തിരിച്ചെത്തുന്നവർക്കായി തയ്യാറാക്കുന്നതെന്ന മുഖ്യമന്ത്രിയുടെയും സർക്കാരിൻ്റെയും വാദം വെറും തള്ള് മാത്രമായിരുന്നുവെന്നും ബൽറാം വിമർശിച്ചു. സാമൂഹ്യ വ്യാപന സാധ്യത വര്‍ധിച്ചു വരുന്ന ഈ ദിവസങ്ങളില്‍ സര്‍ക്കാര്‍ വക ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറൻ്റൈൻസൗകര്യങ്ങള്‍ നിര്‍ത്തലാക്കി എല്ലാവരേയും വീട്ടിലേക്കയയ്ക്കുന്നത് വലിയ അപകട ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും സര്‍ക്കാര്‍ ഇക്കാര്യം ഗൗരവത്തോടെ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്നലെ വെറും 21987 പേർക്കാണ് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റൈൻ സൌകര്യം ലഭ്യമായത്. സർക്കാർ അവകാശപെട്ടിരുന്ന രണ്ടര ലക്ഷത്തിൽ വെറും 8.7% ആളുകൾക്ക് മാത്രമാണ് സൌകര്യം ലഭ്യമായത്. എന്നിട്ടും അത് നിർത്തുന്ന സാഹചര്യമാണിപ്പോൾ കാണുന്നതെന്നും അതു കൊണ്ടു തന്നെ സർക്കാർ വാദങ്ങളിൽ പത്ത് ശതമാനം മാത്രമേ കഴമ്പുളളൂ എന്നും ബാക്കി 90 ശതമാനവും തള്ള് മാത്രമാണെന്നാണ് ഞങ്ങൾക്ക് പറയേണ്ടി വരുന്നതെന്നും ബൽറാമിൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

Content Highlights; V T Balram MLA, Kerala Govt, quarantine