സിപിഎം എംഎൽഎ ബിജെപിയിലേക്ക്; അമിത് ഷായുടെ റാലിയിൽ വച്ച് പാർട്ടി അംഗത്വം സ്വീകരിക്കും

CPIM MLA says she will join BJP at Amit Shah rally on Saturday

പശ്ചിമ ബംഗാളില്‍ സി.പി.എം എം.എല്‍.എ പാര്‍ട്ടി വിട്ടു. ഹാല്‍ദിയ എം.എല്‍.എയായ താപ്സി മൊണ്ഡലാണ് പാർട്ടി വിട്ടത്. ശനിയാഴ്ച പശ്ചിമ ബംഗാളില്‍ അമിത് ഷാ പങ്കെടുക്കുന്ന റാലിയില്‍ വെച്ച് ബി.ജെ.പിയില്‍ ചേരുമെന്ന് അവർ വ്യക്തമാക്കി. സിപിഎമ്മില്‍ നിന്ന് മാനസികമായി തകര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് ബി.ജെ.പിയിലേക്ക് പോകുന്നതെന്നും താപ്സി പറഞ്ഞു. 

പാര്‍ട്ടിയുടെ പ്രദേശിക സംവിധാനം തകര്‍ന്നിരിക്കുകയാണ്. അതിനാല്‍ പാര്‍ട്ടിയില്‍ തുടരുന്നത് കൊണ്ട് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. പാര്‍ട്ടിയുടെ ഏറ്റവും മോശം അവസ്ഥയില്‍ ഒപ്പമുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടി പാവങ്ങളിലേക്ക് എത്തുന്നില്ല. താപ്‌സി മൊണ്ഡല്‍ പറഞ്ഞു. തപ്സിയെ പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തതായി സി.പി.ഐ.എം വ്യക്തമാക്കി. 

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ആഭ്യന്തരമന്ത്രി അമിത് ഷാ വെള്ളിയാഴ്ച രാത്രി കൊല്‍ക്കത്തയിലെത്തി. അമിത് ഷായുടെ സന്ദര്‍ശനത്തിന് മുന്നോടിയായി തൃണമൂല്‍ കോണ്‍ഗ്രസിൻ്റെ മൂന്ന് എം.എല്‍.എമാര്‍ ബിജെപിയില്‍ ചേരാനായി പാര്‍ട്ടി വിട്ടിരുന്നു. എന്നാൽ തൃണമൂല്‍ നേതാക്കളെ പാര്‍ട്ടിയില്‍ എടുക്കുന്നതിനെ ചൊല്ലി ബിജെപി ബംഗാള്‍ നേതൃത്വത്തില്‍ എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. 

content highlights: CPIM MLA says she will join BJP at Amit Shah rally on Saturday