മുവാറ്റുപുഴ: ദളിത് യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ സഹോദരന്‍ യുവാവിനെ വെട്ടിയത് ദുരഭിമാന കൊലയെന്ന് നിഗമനം. മുവാറ്റുപുഴയിലാണ് പ്രതിയുടെ സുഹൃത്ത് കൂടിയായ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം നടന്നത്. സംഭവത്തില്‍, കേസിലെ രണ്ടാം പ്രതിയായ പതിനേഴ് വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് സൂചന. ഒളിവില്‍ പോയ മുഖ്യപ്രതി ബേസിലിനായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
വെട്ടേറ്റ അഖിലും മുഖ്യപ്രതിയായ ബേസില്‍ എല്‍ദോസും ഒരുമിച്ച് സ്‌കൂളില്‍ പഠിച്ചവരാണ്. അഖിലുമായുള്ള സഹോദരിയുടെ ബന്ധത്തെ നേരത്തെ മുതല്‍ ബേസില്‍ എതിര്‍ത്തിരുന്നു. ഇതാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് സൂചന. സുഹൃത്തിനൊപ്പം മാസ്‌ക് വാങ്ങാനെത്തിയ അഖിലിനെ കടയില്‍ നിന്ന് വിളിച്ചിറക്കി ബേസില്‍ ആക്രമിക്കുകയായിരുന്നു. വടിവാള്‍ കൊണ്ട് ഏറ്റ വെട്ടില്‍ വലത് കൈക്കുഴക്ക് മുകളിലെ ംണിബന്ധം മുറിഞ്ഞ് തൂങ്ങി. ചെറുവിരലിന്റെ ഒരു വശം പൂളിപ്പോവുകയും, കഴുത്തിനു ലക്ഷ്യമാക്കിയ വെട്ട് തടയുന്നതിനിടെ ഹെല്‍മെറ്റില്‍ തട്ടി പുരികത്തിനും നെറ്റിക്കുമിടയില്‍ മുറിവേല്‍ക്കുകയും ചെയ്തു.
ശബ്ദം കേട്ട് ഓടിയെത്തിയ അഖിലിന്റെ സുഹൃത്ത് അരുണിനും വെട്ട് തടയാന്‍ ശ്രമിക്കുന്നതിനിടെ മുറിവേറ്റിട്ടുണ്ട്. അതേസമയം, മകന്‍ അഖിലിനെ ഉപദ്രവിക്കാന്‍ പോയ സംഭവം തങ്ങള്‍ അറിഞ്ഞിട്ടില്ലെന്നാണ് ബേസിലിന്റെ കുടുംബത്തിന്‍ പ്രതികരണം.
Content Highlight: Kerala again witnessed to an honor killing attempt on a Dalit