തിരുവന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കൊവിഡ് സ്ഥിരീകരിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ചാലക്കുടി സ്വദേശിനിയാണ് മരിച്ചത്. ഇവര്‍ക്ക് 43 വയസായിരുന്നു. ഇതോടെ, തൃശൂര്‍ ജില്ലയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് മരണങ്ങളുടെ എണ്ണം മൂന്നായി.
സംസ്ഥാനത്ത് 17 പേരാണ് ഇതുവരെ മരിച്ചത്. ഇന്നലെയും തൃശൂര്‍ ജില്ലയില്‍ തന്നെ 87 വയസ്സുകാരന് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ശ്വാസം മുട്ടലിനെ തുടര്‍ന്നായിരുന്നു മരണം. സ്വകാര്യ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജില്‍ എത്തിച്ചയുടനെയായിരുന്നു മരണം. ഇയാളെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരടക്കം 40 പേരെ നിരീക്ഷണത്തില്‍ അയച്ചു.
ലക്ഷണങ്ങളില്ലാത്ത കൊവിഡ് കേസുകള്‍ സംസ്ഥാനത്ത് ഉയരുന്ന സാഹചര്യത്തില്‍ ദ്രുത പരിശോധന നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് മുതലാണ് പരിശോധന. ആരോഗ്യ പ്രവര്‍ത്തകരിലാണ് ആദ്യം പരിശോധന നടത്തുന്നത്. തുടര്‍ന്ന് പൊലീസുകാര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരെയും, വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍, 65 വയസിന് മുകളിലുള്ളവര്‍, വഴിയോരക്കച്ചവടക്കാര്‍ എന്നിവരെയും പരിശോധിക്കാനാണ് തീരുമാനം.
Content Highlight: Kerala reports another Covid Death, total death become 17