ഉപയോഗ ശൂന്യമായ മുഖാവരണം അണുവിമുക്തമാക്കാൻ ഓട്ടോമാറ്റിക് സംവിധാനവുമായി എറണാകുളം കളക്ടറേറ്റ്

mask disinfectant product installed

ഉപയോഗ ശൂന്യമായ മുഖാവരണം അണുവിമുക്തമാക്കാനുള്ള ഓട്ടോമാറ്റിക് സംവിധാനം എറണാകുളം കളക്ടറേറ്റിനു മുന്നിൽ സ്ഥാപിച്ചു. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന വിഎസ്ടി മൊബൈൽ സൊല്യൂഷൻസ് ആണ് ‘ബിൻ 19’ എന്നറിയപെടുന്ന സംവിധാനം തയ്യാറാക്കിയത്. തിരുവന്തപുരം ശ്രീ ചിത്തിര തിരുന്നാൾ ഇൻസ്റ്റിറ്റയൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയുടെ സാങ്കേതിക സഹായത്തോടെയാണ് ബിൻ 19 പ്രവർത്തിക്കുന്നത്. മനുഷ്യ കരസ്ഫർശം ഏൽക്കാത്ത രീതിയിലാണ് ഇത് പ്രവർത്തിക്കുന്നത്.

മുഖാവരണം യന്ത്രത്തിൽ നിക്ഷേപിക്കുന്നവർക്ക് ഈ യന്ത്രത്തിൽ സ്പർശിക്കാതെ കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് ശുദ്ധീകരിക്കാനുള്ള സംവിധാനവും വിൻ 19 ൽ ഉണ്ട്. നിക്ഷേപിക്കുന്ന മാസ്കുകളുടെ എണ്ണം പരമാവധി എത്തുമ്പോൾ വിവരം കൈമാറുന്നതിനുള്ള സംവിധാനവും ബിൻ 19 ൽ ഉണ്ട്. കളക്ടർ എസ് സുഹാസാണ് ഈ സംവിധാനത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചത്. സംസ്ഥാനത്തെ ഏറഅറവും അധികം ആളുകൾ അശ്രയിക്കുന്ന ഓഫീസിലെ ഈ സംവിധാനം കോവിഡ് പ്രതിരോഘത്തിന് മുതൽ കൂട്ടാകുമെന്നും വ്യക്തമാക്കി
Content Highlights; mask disinfectant product installed