ആലപ്പുഴയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന സ്ത്രീ മരിച്ചു

women who were in observation died

ആലപ്പുഴയിൽ നിരീക്ഷണത്തിലുണ്ടായിരുന്ന സ്ത്രീ മരിച്ചു. മാന്നാർ പാവൂക്കര സ്വദേശി സലീല തോമസാണ് മരിച്ചത്. ഇന്നലെയാണ് മരണപെട്ടത്. ഇവരുടെ സ്രവം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. വെള്ളിയാഴ്ചയാണ് സലീല ബംഗളുരുവിൽ നിന്നും എത്തിയത്. ഹൃദയ സംബന്ധമായ അസുഖത്തിന് പരുമല ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

അതേസമയം കോഴിക്കോട് മരിച്ച കൊവിഡ് നിരീക്ഷണത്തിലായിരുന്ന ആളുടെ ഫലം നെഗറ്റീവായി. പരുമല സ്വദേശി ബീരാൻ കോയയാണ് ഇന്നലെ കുഴഞ്ഞു വീണ് മരിച്ചത്. ജൂൺ നാലിനാണ് ബീരൻ കോയ ബെംഗ്ലൂരുവിൽ നിന്നും നാട്ടിലേത്തുന്നത്. അന്ന് മുതൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞ ബീരാൻ ഇന്നലെ രാത്രി ശുചിമുറിയിൽ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.

ഇന്നലെ ഉച്ച മുതൽ ശാരീരിക അസ്വസ്ഥകൾ പ്രകടിപ്പിച്ചിരുന്നുവെന്നും എന്നാൽ കൊവിഡ് ലക്ഷണങ്ങൾ ഇല്ലായിരുന്നുവെന്നും ദീർഘ നാളായി പ്രമേഹത്തിനും രക്ത സമ്മർദത്തിനും ഹൃദയ സംബന്ധമായ രോഗങ്ങൾക്കും മരുന്നു കഴിക്കുന്ന ആളായിരുന്നു ബീരൻ കോയ എന്നും ബന്ധുക്കൾ പറഞ്ഞു. ഇന്നലെ തൃശ്ശൂരിൽ മരിച്ച ഏങ്ങണ്ടിയൂർ സ്വദേശി കുമാരന് കൊവിഡ് ബാധിച്ചിരുന്നുവൊ എന്ന് പൂനെയിലെ നാഷണൽ വൈറോളജി ലാബിലെ സ്രവ പരിശോധനയ്ക്കു ശേഷം മാത്രമേ സ്ഥിരീകരിക്കാനാകൂ എന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ അറിയിച്ചു.

Content Highlights; women who were in observation died