പശ്ചിമ ബംഗാളിൽ ഉണ്ടായ ഉംപുൻ ചുഴലിക്കാറ്റിൽ രക്ഷാപ്രവർത്തനം നടത്തിയ ദുരന്ത നിവാരണ സേനയിലെ 50 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒഡീഷയിലും പശ്ചിമ ബംഗാളിലും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട് തിരിച്ചെത്തിയ 170 പേരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇവരിൽ 50 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പശ്ചിമ ബംഗാളിൽ വിന്യസിച്ചിരുന്നവരിൽ ഒരാൾക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇയാളുമായി സമ്പർക്കത്തിൽ വന്ന 170 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയത്.
കൊവിഡ് സ്ഥിരീകരിച്ചവർ ലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ല. സേനയിൽ കൂടുതൽ പരിശോധകൾ നടത്തിവരികയാണെന്നും സേനയിലെ മുതിർന്ന ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. രോഗം സ്ഥിരീകരിച്ചവരെ ആശുപത്രി ഐസലേഷനിൽ പ്രവേശിപ്പിച്ചു. പശ്ചിമ ബംഗാളിൽ ആഞ്ഞടിച്ച ഉംപുൻ ചുഴലിക്കാറ്റിൽ ദുരന്ത നിവാരണ സേനയുടെ 19 സംഘങ്ങളാണ് വിന്യസിച്ചിരുന്നത്. ഓരോ സംഘത്തിലും 49 പേർ വീതമുണ്ടായിരുന്നു.
content highlights: 50 NDRF personnel who worked during Cyclone Amphan test positive for COVID-19