മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,553 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 88,528 ആയി ഉയർന്നു. ഇന്നലെ മാത്രം 109 പേരാണ് മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ ആകെ എണ്ണം 3,169 ആയി.
കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുമ്പോൾ ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചത് വലിയ ആശങ്ക ഉയർത്തുന്നുണ്ട്. സ്വകാര്യ സ്ഥാപനങ്ങൾ 10 ശതമാനം ജോലിക്കാരെ വെച്ച് പ്രവർത്തിപ്പിക്കാൻ മഹാരാഷ്ട്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്. കൂടാതെ പൊതുഗതാഗതത്തിനും അനുമതി നൽകിയിട്ടുണ്ട്. കണ്ടെയ്ൻ്റ്മെൻ്റ് സോണുകളിൽ ഒഴിച്ച് റെഡ് സോണുകളിൽ ഉൾപ്പടെ കടകൾ തുറക്കുന്നതിനും ജോഗ്ഗിങിനും അനുമതി ഉണ്ട്. എന്നാൽ ലോക്ക് ഡൗൺ ഇളവുകൾ നടപ്പിലാക്കിയതിന് ശേഷം കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്.
സംസ്ഥാനത്തെ മരണനിരക്ക് 3.56 ശതമാനമായി വർധിച്ചിട്ടുണ്ട്. മേയിൽ ഇത് 3.27 ശതമാനമായിരുന്നു. ഇത് ദേശിയ മരണനിരക്കിനേക്കാൾ കൂടുതലാണ്. ദേശിയ മരണനിരക്ക് 2.78 ശതമാനമാണ് (7,135 മരണങ്ങൾ). അതേസമയം രോഗം ഭേദമാകുന്ന നിരക്കിലും പുരോഗതി കാണിക്കുന്നുണ്ട്. മേയ് 20ന് രോഗം ഭേദമായവരുടെ നിരക്ക് 26.25 ശതമാനം ആയിരുന്നെങ്കിൽ മേയ് 24ന് 29.06% ശതമാനമായി വർധിച്ചു. മേയ് 29ന് 43.39 ശതമാനമായി. ഇന്നലെ വരെ 40,975 പേർക്ക് മഹാരാഷ്ട്രയിൽ രോഗം ഭേദമായി.
content highlights: Covid-19: Maharashtra inches closer to 90,000 cases, total tally touches 88,528