തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായ ലോക്ക്ഡൗണില്‍ 2 മാസത്തോളം അടഞ്ഞു കിടന്നിരുന്ന സംസ്ഥാനത്തെ ആരാധനാലയങ്ങളും, മാളുകളും, ഹോട്ടലുകളും ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. അണ്‍ലോക്ക് 1 ന്റെ ഭാഗമായി ലഭിച്ച ഇളവുകള്‍ പ്രകാരമാണ് ഇവ വീണ്ടും പ്രവര്‍ത്തനക്ഷമമാകുന്നത്. കടുത്ത നിയന്ത്രണങ്ങള്‍ പാലിച്ച് മാത്രമാണ് തുറക്കാനുള്ള അനുമതി.
ആരാധനാലയങ്ങളും മറ്റും തുറക്കുന്നതിന് കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ അണുനശീകരണ പ്രക്രിയകള്‍ എല്ലായിടത്തും പുരോഗമിച്ചിരുന്നു. സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനു മുമ്പേ ഇവര്‍ക്ക് നല്‍കിയിരുന്നു. ഹോട്ടലുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും പുറത്ത് തെര്‍മല്‍ സ്‌കാനിംങ് നിര്‍ബന്ധമാണ്. ശരീരോഷ്മാവ് പരിശോധിച്ച ശേഷമേ ഭക്തര്‍ക്കടക്കം പ്രവേശനം നല്‍കൂ.
Kerala: Ernakulathappan temple in Kochi opens for devotees, following state govt's guidelines to open all places of worships from today while following certain precautionary measures in place amid #COVID19 outbreak. pic.twitter.com/xKjNeJGFhs
— ANI (@ANI) June 9, 2020
കൂടാതെ, 65 വയസ്സിനും 10 വയസ്സിനും ഇടയിലുള്ളവര്‍ക്ക് ആരാധനാലയങ്ങളിലും ഹോട്ടലുകളിലും മാളുകളിലും പ്രവേശനം നിഷേധിച്ചിട്ടുണ്ട്. 50ശതമാനം മാത്രമാണ് ഹോട്ടലുകളില്‍ പ്രവേശനാനുമതി.
അതേസമയം, സംസ്ഥാനത്ത് ഉറവിടമറിയാത്ത കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള ഘടകം ആരാധനാലയങ്ങള്‍ തുറക്കുന്ന നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. കേന്ദ്രമന്ത്രി വി. മുരളീധരനും നടപടിയോട് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. സംസ്ഥാനത്തെ നിരവധി ആരാധനാലയങ്ങള്‍ മതനേതാക്കളുടെ നേതൃത്വത്തില്‍ ആരാധനാലയങ്ങള്‍ തല്‍കാലം തുറക്കേണ്ടതില്ലയെന്ന തീരുമാനം സ്വീകരിച്ചിട്ടുണ്ട്.
Content Highlight: Hotels, Malls, Religious places will open from today in Kerala