തൃശൂര്‍: കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് തൃശൂര്‍ ഡില്ലയിലെ ആറ് പഞ്ചായത്തുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അവണൂര്‍, അടാട്ട്, ചേര്‍പ്പ്, പൊറത്തിശേരി, വടക്കേക്കാട്, തൃക്കൂര് എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. ഇന്നലെ ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ തൃശൂരില്‍ മാത്രം മരിച്ച രോഗികളുടെ എണ്ണം മൂന്നായി ഉയര്‍ന്നിരുന്നു. ആരോഗ്യ പ്രവര്ത്തകര്ക്കടക്കമാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.
അടിയന്തരാവശ്യങ്ങള്ക്കാതെ ആളുകള്‍ പുറത്തിറങ്ങുന്നതിന് ജില്ലാ കളക്ടര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പൊതു സ്ഥലങ്ങളില്‍ മൂന്നിലധികം പേര്‍ക്ക് കൂട്ടം കൂടാന്‍ അനുവാദമില്ല. കൂടാതെ, വ്യക്തികള്‍ തമമ്ില് മൂന്ന് മീറ്ററെങ്കിലും അകലം പാലിക്കാനും, സ്ഥാപനങ്ങളില്‍ മൂന്ന് പേരില്‍ കൂടുതല്‍ ഉണ്ടാവരുതെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്കി.
രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെയാണ് അവശ്യ സാധനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് തുറക്കാന്‍ അനുമതി. ഇതര സംസ്ഥാന തൊഴിലാളികളെയും വീടുകളില്‍ കയറിയുള്ള കച്ചവടവും നിരോധിച്ചിട്ടുണ്ട്. നിരോധനാജ്ഞ ലംഘനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പൊലീസുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Content Highlight: Section 144 imposed on 6 Panchayats in Thrissur