ലോക്ക്ഡൗൺ കാലത്തെ പതിവ് പത്രസമ്മേളനം ഒഴിവാക്കാൻ ഒരുങ്ങി മുഖ്യമന്ത്രി

CM Pinarayi Has Decided To Stop His Daily Press Conferences On Coronavirus

കൊവിഡിനെ തുടർന്ന് രണ്ടര മാസത്തിലേറെയായി നടത്തിയിരുന്ന പ്രതിദിന പത്ര സമ്മേളനം ഒഴിവാക്കാൻ ഒരുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. കാര്യമായ പ്രഖ്യാപനങ്ങളുണ്ടെങ്കിൽ മാത്രം പത്രസമ്മേളനം മതിയെന്നാണ് മുഖ്യമന്ത്രി ഓഫീസിൻ്റെ ആലോചന. അതല്ലെങ്കിൽ ഇടവിട്ടുള്ള ദിവസങ്ങളിലോ മന്ത്രിസഭായോഗം നടക്കുന്ന ബുധനാഴ്ചകളിലോ പത്രസമ്മേളനം മതിയെന്ന നിർദേശവുമുണ്ട്.

കൊവിഡ് നിയന്ത്രണവിധേയമായ സാഹചര്യത്തിൽ പത്ര സമ്മേളനം ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്നു. പിന്നീട് വിദേശ മലയാളികളൾ സമ്മർദം ചെലുത്തിയ സാഹചര്യത്തിലാണ് പത്ര സമ്മേളനം പുനരാരംഭിച്ചത്.കഴിഞ്ഞ രണ്ടു ദിവസങ്ങളിലും പത്ര സമ്മേളനം ഉണ്ടായിരുന്നില്ല. പ്രവാസികളുടെ വരവു തുടരുന്നതിനാൽ ജൂലായ് പകുതി വരെ രോഗ വ്യാപന തോത് ഉയരുമെന്നാണ് സർക്കാർ വിലയിരുത്തൽ.

ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിക്കുകയും, പ്രതിരോധ പ്രവർത്തനങ്ങൾക്കാവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തതോടെ പത്രസമ്മേളനത്തിന് പ്രസക്തിയില്ലെന്നാണ് മുഖ്യമന്ത്രി ഓഫീസിൻ്റെ വിലയിരുത്തൽ എന്നാണ് സൂചന.

Content Highlights; CM Pinarayi Has Decided To Stop His Daily Press Conferences On Coronavirus