തിരുവന്തപുരം മെഡിക്കൽ കോളേജിലെ കൊറോണ വാർഡിൽ ആത്മഹത്യക്ക് ശ്രമിച്ച രോഗി മരിച്ചു

COVID-19 patient who escaped from TVM medical college, commits suicide at hospital

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കൊറോണ വാർഡിൽ ആത്മഹത്യക്ക് ശ്രമിച്ച രോഗി മരിച്ചു. ആശുപത്രിയിൽ നിന്നും ചാടിപ്പോയ ഇയാളെ അധികൃതർ പിടികൂടി ഇന്നലെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആനാട് സ്വദേശിയായ യുവാവാണ് ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ തൂങ്ങി മരിക്കാൻ ശ്രമിച്ചത്. തൂങ്ങി മരിക്കാൻ ശ്രമിച്ച ഇയാളെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കയായിരുന്നു. ഇയാളുടെ രണ്ട് പരിശോധനാ ഫലങ്ങളും നെഗറ്റീവായിരുന്നു.അപസ്മാര രോഗമുൾപെടെയുള്ള രോഗങ്ങൾക്ക് ഇയാൾ ചികിത്സയിലായിരുന്നു.

കഴിഞ്ഞ ദിവസം തിരികെ എത്തിയ ശേഷം ഇയാളെ ഡോക്ടർമാർ ഉൾപെടെയുള്ളവർ സാന്ത്വനിപ്പിക്കുകയും കൌൺസിലിങ് നൽകുകയും ചെയ്തിരുന്നു. ഡിസ്ചാർജ് ചെയ്യുന്നതിനു മുൻപായി ആഹാരവും നൽകി കഴിക്കാനുള്ള മരുന്നുകൾ കുറിച്ചു നൽകുന്നതിനായി നഴ്സ് മുറിയിലെത്തിയപ്പോൾ ഇയാൾ തൂങ്ങി നിൽക്കുകയായിരുന്നു. ഉടൻ തന്നെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് വിദഗ്ദ ചികിത്സ ലഭ്യമാക്കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Content Highlights; COVID-19 patient who escaped from TVM medical college, commits suicide at hospital