തിരുവന്തപുരം മെഡിക്കൽ കോളേജിൽ നിന്നും നിയന്ത്രണം ലംഘിച്ച് ഓടിപ്പോയ കൊവിഡ് രോഗി ആത്മഹത്യയ്ക്ക് ശ്രമിച്ചു

covid patient who ran away from trivandrum medical college to attempts suicide

തിരുവന്തപുരം മെഡിക്കൽ കോളേജിലെ കൊറോണ വാർഡിൽ നിന്നും ഇന്നലെ നിയന്ത്രണം ലംഘിച്ച് പുറത്തിറങ്ങിയ രോഗി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മെയ് 29നാണ് യുവാവിന് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. അവസാന പരിശോധനയിൽ ഫലം നെഗറ്റീവായതിന് പിന്നാലെയാണ് ആശുപത്രിയിൽ നിന്നും ജീവനക്കാരുടെ കണ്ണുവെട്ടിച്ച് പുറത്തിറങ്ങിയത്. രാവിലെ വാർഡിനുള്ളിൽ തൂങ്ങി മരിക്കാൻ ശ്രമിച്ച ഇയാൾ ഗുരുതരാവസ്ഥയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ആണ് ഇപ്പോൾ. രണ്ട് ദിവസത്തിന് ശേഷം ആശുപത്രിയിൽ നിന്നും പോകാനിരിക്കുകയായിരുന്നു ഇദ്ധേഹം.

ആശുപത്രിയിൽ നിന്നും നൽകിയ വസ്ത്രം ധരിച്ച് കെഎസ്ആർടിസി ബസിൽ കയറി ആനാട് എത്തുകയായിരുന്നു. നാട്ടുകാർ തിരിച്ചറിഞ്ഞതോടെ ഇയാളെ പിടികൂടുകയായിരുന്നു. മദ്യത്തിന് അടിമയായിരുന്ന ഇദ്ധേഹം മദ്യം ലഭിക്കാതെ വന്നതു കൊണ്ടാണ് ചികിത്സ പൂർത്തിയാകും മുൻപേ പുറത്ത് കടക്കാൻ ശ്രമം നടത്തിയതെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ അഭിപ്രായപെട്ടത്. ഇദ്ധേഹവുമായി സമ്പർക്കത്തിലുണ്ടായവരെ കണ്ടെത്തുന്നതിനായി സർവെയലൻസ് ടീം അടിയന്തര നടപടി ആരംഭിച്ചു.

Content Highlights; covid patient who ran away from trivandrum medical college to attempts suicide