കൊവിഡ് ബാധിച്ച് ചെന്നൈയില്‍ ഡിഎംകെ എംഎല്‍എ അന്തരിച്ചു; രോഗം പടര്‍ന്നത് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കിടെ

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് ഡിഎംകെ എംഎല്‍എ ജെ. അന്‍പഴകന്‍ അന്തരിച്ചു. 62 വയസായിരുന്നു. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ എംഎല്‍എയാണ് ഇദ്ദേഹം. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് ഇദ്ദേഹത്തിന് രോഗം പടര്‍ന്നതെന്നാണ് നിഗമനം.

കഴിഞ്ഞ ഒരാഴ്ച്ചയായി അന്‍പഴകന്‍ സ്വാകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഇദ്ദേഹത്തിന്‍ ജന്മദിനം കൂടിയായിരുന്നു. കൊവിഡ് പ്രതിരോധത്തിനായി നേരിട്ട് രംഗത്തിറങ്ങിയ വ്യക്തി കൂടിയായിരുന്നു ഇദ്ദേഹം. കഴിഞ്ഞ ദിവസങ്ങളില്‍ ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നതിന്റെ സൂചനകള്‍ നല്‍കി, മരുന്നുകളോട് പ്രതികരിച്ചിരുന്നു. എന്നാല്‍, രണ്ട് ദിവസം മുമ്പ് ആരോഗ്യനില വഷളാകുകയായിരുന്നു. 25 വര്‍ഷം മുമ്പ് കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തിയിരുന്നു.

ഡിഎംകെയിലെ പ്രധാനപ്പെട്ട നേതാവും പാര്‍ട്ടി അധ്യക്ഷന്‍ സ്റ്റാലിനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളുമായിരുന്നു അമ്പഴകന്‍. ചെപ്പോക്കിലെ എംഎല്‍എ ആയ ഇദ്ദേഹത്തിന്റെ മണ്ഡലത്തില്‍ 82 പേര്‍ക്ക് കൊവിഡ് ബാധിച്ചിരുന്നു. തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനത്തിനും ആളുകള്‍ക്ക് ഭക്ഷണവും മറ്റും എത്തിക്കുന്നതിനും നേരിട്ട് എത്തി പ്രവര്‍ത്തിച്ചിരുന്നു.

Content Highlight: DMK MLA died in Chennai due to Covid explains the first death of a MLA due to Covid 19