ഇന്ത്യയിലാദ്യമായി കൊവിഡ് രോഗികളുടെ എണ്ണത്തെ മറികടന്ന് രോഗമുക്തരായവര്‍; ആശ്വാസം

ന്യൂഡല്‍ഹി: കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നതിനിടെ രാജ്യത്തിന് ആശ്വാസമായി രോഗമുക്തരുടെ എണ്ണം രോഗികളെക്കാള്‍ ഉയര്‍ന്നതായി റിപ്പോര്‍ട്ട്. ആരോഗ്യ ക്ഷേമകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം, 1,33,632 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. രോഗമുക്തരായവരുടെ എണ്ണം 1,35,205 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,985 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 279 പേരു കൂടി മരിച്ചതോടെ രാജ്യത്തെ ആകെ കൊറോണ മരണം 7,745 ആയി ഉയര്‍ന്നു.

രാജ്യത്തെ രോഗമുക്തരുടെ എണ്ണം 48.47 ശതമാനമായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു.

Content Highlight: Number of recovered Covid patients surpasses active Covid cases in India for the first time