കൊവിഡ് വ്യാപനം; രാജസ്ഥാൻ അതിർത്തികൾ അടയ്ക്കുന്നു

Rajasthan seals borders for a week after a surge in Covid-19 cases, passes needed for movement

കൊവിഡ് രോഗികൾ ഗണ്യമായി വർധിക്കുന്നതിനെ തുടർന്ന് രണ്ടാഴ്ചത്തേക്ക് രാജസ്ഥാൻ അതിർത്തികൾ അടയ്ക്കുന്നു. അന്തർ സംസ്ഥാന യാത്രകൾക്ക് പ്രത്യേക അനുമതി വേണമെന്നും അതാത് ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിൽ നിന്നും കളക്ടറേറ്റിൽ നിന്നും യാത്ര പാസ് ലഭിക്കുമെന്നും രാജസ്ഥാൻ ഡിജിപി ഭൂപേന്ദ്ര സിംഗ് അറിയിച്ചു. അതിർത്തികളിൽ പരിശോധകൾക്കായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും പാസ് ഇല്ലാതെ ആരും മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകാനോ വരാനോ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

അതിർത്തികൾ കൂടാതെ വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻ്റുകളിലും രാജസ്ഥാൻ നിയന്ത്രണം കർശനമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനങ്ങളുടെ പട്ടികയിൽ 5ാം സ്ഥാനത്താണ് രാജസ്ഥാൻ. 11,368 പേർക്കാണ് രാജസ്ഥാനിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 256 പേർ രോഗം ബാധിച്ച് മരിയ്ക്കുകയും ചെയ്തു. 

content highlights: Rajasthan seals borders for a week after a surge in Covid-19 cases, passes needed for movement