മുംബെെയിൽ 24 മണിക്കൂറിനിടെ 97 കൊവിഡ് മരണം; ഒറ്റ ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന മരണനിരക്ക്

Mumbai records 97 Covid-19 deaths, highest in a day yet

കഴിഞ്ഞ 24 മണിക്കൂറിൽ മുംബെെയിൽ 97 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 90 ദിവസങ്ങൾക്ക് ശേഷം മുംബെെയിൽ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന മരണനിരക്കാണിത്. ഇതോടെ മുംബെെയിൽ മാത്രം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,857 ആയി. മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 3,254 പുതിയ കൊവിഡ് കേസുകളും 149 മരണവും റിപ്പോർട്ടു ചെയ്തു. മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 94,041 ആയി. 3,438 പേരാണ് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്. 

കൊവിഡ് രോഗികളെ ചികിത്സിക്കാൻ മുംബെെ നഗരത്തിലെ ആശുപത്രികളിൽ 10,400 ബെഡുകൾ അധികം ഉണ്ടെന്ന് മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ  കമ്മീഷണർ ഇക്ബാൽ സിംഗ് ചഹാൽ അറിയിച്ചു. കൊവിഡ് രോഗികൾക്കായുള്ള സ്വകാര ആശുപത്രികളിലും 600 ലധികം ബെഡുകൾ ഒഴിഞ്ഞു കിടപ്പുണ്ടെന്നും അടുത്ത 10 ദിവസത്തിനുള്ളിൽ ഐസിയു ബെഡുകൾ 300 ആയി ഉയർത്തുമെന്നും  അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 20 ദിവസത്തിനിടെ ഡയാലിസിസ് ഉപകരണങ്ങളുടെ അഭാവം മൂലം കൊവിഡ് 19 ബാധിച്ച വൃക്ക തകലാറിലായ രോഗികളുടെ മരണമൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുംബെെ കൂടാതെ താനെയിൽ 15 പേരും പൂനെയിൽ 10 പേരും ഔറംഗബാദിൽ 7 പേരും കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. 

content highlights: Mumbai records 97 Covid-19 deaths, highest in a day yet