ബെംഗളൂരുവിൽ കണ്ടെയ്ൻമെൻ്റ് സോണുകൾ വർധിക്കുന്നു; പത്തു ദിവസത്തിനിടെ വർധിച്ചത് 77 എണ്ണം

Containment zones in Bengaluru increase from 36 to 113 in ten days

ബെംഗളൂരുവിൽ കൊവിഡ് കണ്ടെയ്ൻമെൻ്റ് സോണുകൾ 113 ആയി ഉയർന്നു. 5 ദിവസത്തിനിടെ 100 പുതിയ കേസുകളാണ് നഗരത്തിൽ റിപ്പോർട്ട് ചെയ്തത്. ഇതുവരെ 581 പേർക്കാണ് ബെംഗളൂരുവിൽ കൊവിഡ് സ്ഥിരീകരിച്ചത്. ജൂൺ 7ന് 475 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തതെങ്കിൽ ജൂൺ 11ന് 581 കൊവിഡ് കേസുകളായി. കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ ചികിത്സ തേടിയ  44 ലധികം പേർക്ക് എങ്ങനെയാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താനായിട്ടില്ല

ജൂൺ ഒന്നിന് 36 കണ്ടെയ്ൻമെൻ്റ് സോണുകൾ മാത്രമായിരുന്നു ബെംഗളൂരുവിൽ ഉണ്ടായിരുന്നത്. ലോക്ക് ഡൌൺ ഇളവുകൾ പ്രഖ്യാപിച്ചതോടെ നഗരത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടിവരുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് നഗരത്തിലേക്ക് എത്തിയവർക്കും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവർക്കും രോഗം സ്ഥിരീകരിക്കുന്നുണ്ട്. 

കൊവിഡ് സ്ഥിരീകരിയ്ക്കുന്ന രോഗിയുടെ വീടും സമീപ പ്രദേശങ്ങളുമാണ് കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിക്കുന്നത്. 4 കണ്ടെയ്ൻമെൻ്റ് സോണുകൾ ബെംഗളൂരു എസ്കെ ഗാർഡനിലുള്ള ചേരിയിലാണ്. 13 ശതമാനം പേർക്ക് ഇവിടെ കൊവിഡ് ബാധിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതുവരെ 23 പേരാണ് ബെംഗളൂരുവിൽ കൊവിഡ് ബാധിച്ച് മരിച്ചത്. 

content highlights: Containment zones in Bengaluru increase from 36 to 113 in ten days