സംസ്ഥാനത്ത് സമ്പർക്കം വഴിയുള്ള കൊവിഡ് വ്യാപനം കുതിച്ചുയരുന്നു. കഴിഞ്ഞ 11 ദിവസത്തിനുള്ളിൽ ആരോഗ്യ പ്രവർത്തകരടക്കം 93 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ പതിനൊന്ന് ദിവസത്തിനിടയിൽ ഒരു ദിവസമൊഴിച്ച് ബാക്കി ദിവസങ്ങളിലെല്ലാം എൺപതിനു മുകളിൽ രോഗികളാണുള്ളത്. വ്ദേശത്ത് നിന്നും മറ്റ് അന്യസംസ്ഥാനങ്ങളിൽ നിന്നുമുള്ളവരുടെ മടങ്ങിവരവ് ശക്തമായ സാഹചര്യത്തിലാണ് രോഗ വ്യാപന തോത് വർദ്ധിച്ചത്. പക്ഷേ സമ്പർക്കത്തിലൂടെയുള്ള രോഗ ബാധ വർദ്ധിക്കുന്നതിലാണ് ആശങ്ക.
ധ്രുത പരിശോധനയിലൂടെ 20 പേർക്ക് രോഗം സ്ഥിരീകരിച്ചു എന്ന അനൗദ്യോഗിക വിവരം കൂടി പുറത്ത് വരുന്നുണ്ട്. ഈ കണക്കുകൾ കൂടി നോക്കിയാൽ പത്ത് ദിവസത്തെ സമ്പർക്കത്തിലൂടെയുള്ള രോഗബാധ നൂറിനു മുകളിലെത്തുമെന്നാണ് സൂചന. ഈ സാഹചര്യത്തിൽ പരിശോധനയും റിവേഴ്സ് ക്വാറൻ്റീനും ശക്തമാക്കാനാണ് സർക്കാർ തീരുമാനം. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 83 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇന്നലെ മാത്രം സമ്പർക്കത്തിലൂടെ 14 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇന്നലെ അഞ്ച് ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃശ്ശൂരിൽ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരിൽ നാല് പേർ കോർപ്പറേഷനിലെ ശുചീകരണ തൊഴിലാളികളാണ്. നാല് പേർ വെയർ ഹൌസിൽ ഹെഡ് ലോഡിംഗ് തൊഴിലാളികളുമാണ്. ആരോഗ്യ പ്രവർത്തകർക്കും ശുചീകരണ തൊഴിലാളികൾക്കും കൊവിഡ് സ്ഥിരീകരിച്ചത് വളരെ ആശങ്കയോടെയാണ് ആരോഗ്യ പ്രവർത്തകർ കാണുന്നത്.
Content Highlights; covid 19 community spread threat in kerala