ഐസിയു ബെഡുകൾക്ക് ക്ഷാമമുണ്ടാകും; വെൻ്റിലേറ്ററുകൾ ഒഴിവില്ലാതാകും, അഞ്ച് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്രം

Delhi and Maharashtra among five states that may face a shortfall in critical Covid care: Centre

രാജ്യത്ത് കൊവിഡ് വ്യപാനം തുടരുന്ന സാഹചര്യത്തിൽ ഐസിയു ബെഡുകൾ, വെൻ്റിലേറ്ററുകൾ എന്നിവയ്ക്ക് ക്ഷാമമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്രം. ഡൽഹി, മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ഉത്തർപ്രദേശ് തുടങ്ങിയ അഞ്ച് സംസ്ഥാനങ്ങൾക്കാണ് മുന്നറിയിപ്പ് നൽകിയത്. ജൂൺ, ജൂലെെ, ഓഗസ്റ്റ് മാസങ്ങളിൽ ക്ഷാമമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

തമിഴ്നാട്ടിൽ ജൂലെെ ഒൻപതോടെ ബെഡുകൾ നിറയും. ഡൽഹിയിൽ ജൂൺ ആദ്യ വാരം മുതൽത്തന്നെ ഐസിയു കിടക്കകൾക്കു ക്ഷാമമുള്ളതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോൾ ഇവിടെ വെൻ്റിലേറ്ററുകളും നിറഞ്ഞു. ഐസലേഷൻ ബെഡുകൾ ജൂൺ 20 ന് നിറയുമെന്നാണ് മുന്നറിയിപ്പ്. മഹാരാഷ്ട്രയിൽ ജൂൺ 8 മുതൽ ഐസിയു കിടക്കളുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ജൂലെെ 27 ഓടെ വെൻ്റിലേറ്ററുകളും ഒഴിവില്ലാതാകും. സമാനമായ സ്ഥിതി തുടർന്നാൽ മറ്റ് അഞ്ച് സംസ്ഥാനങ്ങളിലും ഗുരുതരമായ സാഹചര്യമുണ്ടാകുമെന്നാണ് വിലയിരുത്തൽ.

കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണു മുന്നറിയിപ്പ് നൽകിയത്. ഗുരുഗ്രാം, മുംബെെ, പാൽഘർ, ചെന്നെെ, താനെ തുടങ്ങി 17 ജില്ലകളിൽ അടുത്ത ഒരു മാസത്തിനുള്ളിൽ തന്നെ ആശുപത്രികൾ നിറഞ്ഞു കവിയുമെന്നും മുന്നറിയിപ്പ് ഉണ്ട്. 

content highlights: Delhi and Maharashtra among five states that may face a shortfall in critical Covid care: Centre