മഹാരാഷ്ട്രയിൽ എൻസിപി നേതാവും സാമൂഹികനീതി വകുപ്പ് മന്ത്രിയുമായ ധനജ്ഞയ് മുണ്ഡയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കൂടാതെ മന്ത്രിയുടെ അഞ്ച് പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രിയോടെയാണ് മന്ത്രിയുടെ കൊവിഡ് പരിശോധന ഫലം പുറത്തു വന്നത്. മന്ത്രിയുടെ ഡ്രൈവർമാർ, പാചകക്കാരൻ, പേഴ്സണൽ അസിസ്റ്റൻ്റ് എന്നിവരടക്കമുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ചൊവ്വാഴ്ച നടന്ന മന്ത്രി സഭാ യോഗത്തിൽ മന്ത്രി പങ്കെടുത്തിരുന്നു. അതുകൊണ്ടു തന്നെ മന്ത്രി സഭയിലെ മറ്റ് അംഗങ്ങളും ക്വാറൻ്റൈനിൽ പോകേണ്ടി വരുമെന്ന ആശങ്ക ഇപ്പോൾ നിലനിൽക്കുന്നുണ്ട്. ഭവന മന്ത്രി ജിതേന്ദ്ര അവാഡിനും, പെതുമരാമത്ത് മന്ത്രി അശോക് ചവാനും നേരത്തെ കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. രോഗമുക്തി നേടിയ ഇരുവരും ഇപ്പോൾ നിരീക്ഷണത്തിലാണ്.
Content Highlights; Dhananjay Munde tests positive for coronavirus