അമേരിക്ക കൊവിഡിൽ നിന്നും ശക്തമായ തിരിച്ചു വരവിനായി ഒരുങ്ങുകയാണെന്ന് ഡോണാൾഡ് ട്രംപ്

strong-comeback-from-covid-by-donald-trump

അമേരിക്കയിൽ കൊവിഡ് കേസുകൾ ദിനം പ്രതി വർദ്ധിച്ചു കൊണ്ടിരിക്കുമ്പോഴും കൊവിഡിൽ നിന്നും ശക്തമായ തിരിച്ചു വരവിനായി ഒരുങ്ങുകയാണെന്ന് വീരവാദം മുഴക്കി പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ഓരോ ആഴ്ചയിലും തൊഴിലവസരങ്ങൾ വർധിച്ചു കൊണ്ടിരിക്കുകയാണെന്നും സാമ്പത്തികമായും മികച്ച ഒരു മടങ്ങി വരവ് തന്നെയാണ് നടത്തുന്നതെന്നും ട്രംപ് പറഞ്ഞു. വളരെ വലിയൊരു തിരിച്ചു വരവിനായാണ് ഞങ്ങൾ ഒരുങ്ങുന്നതെന്നും മികച്ച രീതിയിൽ തന്നെയാണ് ഇപ്പോൾ മുന്നോട്ടു പോകുന്നതെന്നും ട്രംപ് അഭിപ്രായപെട്ടു.

അതേ സമയം വേൾഡോ മീറ്റർ പ്രകാരമുള്ള കണക്കുകൾ അനുസരിച്ച് 2066401 ആളുകൾക്കാണ് രാജ്യത്ത് ഇപ്പോൾ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നതെന്നും115130 പേർ മരണപെട്ടതായും പറയുന്നു. 24 മണിക്കൂറിനിടയിൽ മാത്രം 1082 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായും കണക്കുകൾ സൂചിപ്പിക്കുന്നു. രോഗവ്യാപനം നിയന്ത്രിക്കാൻ രാജ്യത്തിന് ഇതുവരെ സാധിച്ചിട്ടില്ല എന്നതാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് ട്രംപിൻ്റെ അമിതാത്മ വിശ്വാസത്തിലുള്ള പ്രസ്താവനകൾ എന്നത് അശ്ചര്യപെടുത്തുന്നതാണ്.

Content Highlights; strong comeback from covid by donald trump