ഞായറാഴ്ചത്തെ സമ്പൂർണ്ണ ലോക്ക്ഡൗണിൽ വിദ്യാർത്ഥികൾക്കും ആരാധനാലയങ്ങൾക്കുമായി കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു

cocession was announced on sundays complete lockdown

ഞായറാഴ്ച പ്രഖ്യാപിച്ചിരുന്ന സമ്പൂർണ്ണ ലോക്ക്ഡൌണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ആരാധനാലയങ്ങൾക്കും പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കുമാണ് ഇളവുകൾ ബാധകമായിട്ടുള്ളത്. ഇതു സംബന്ധിച്ച് പെതുഭരണ വകുപ്പാണ് ഉത്തരവ് പുറത്തിറക്കിയത്. വിശ്വാസികൾക്ക് ഞായറാഴ്ച പ്രാർത്ഥനയ്ക്കായി വീട്ടിൽ നിന്നും ആരാധനായങ്ങളിലേക്കും തിരിച്ച് യാത്ര ചെയ്യുന്നതിനും അനുമതി ലഭിച്ചിട്ടുണ്ട്. കൂടാതെ വിദ്യാർത്ഥികൾക്ക് പരീക്ഷകൾ നടത്തുന്നതിനും യാത്ര ചെയ്യുന്നതിനും തടസ്സമുണ്ടാകില്ല.

മെഡിക്കൽ കോളേജ്, ഡെൻ്റൽ കോളേജ് എന്നിവിടങ്ങളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികൾക്കും പ്രവേശനത്തിനായി പോകാവുന്നതാണ്. അഡ്മിഷൻ കാർഡ് യാത്രാ പാസ്സായി പരിഗണിക്കുമെന്നും സർക്കാർ പുറത്തിറക്കി പുതിയ നിർദേശങ്ങളിൽ അറിയിച്ചു. ജൂൺ എട്ട് മുതൽ ആരാധനാലയങ്ങൾ തുറക്കുകയും വിവിധ പ്രവേശന പരീക്ഷകൾ നടക്കാനിരുന്ന സാഹചര്യത്തിലുമാണ് സർക്കാർ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചത്. ജില്ലാ കളക്ടർമാർക്കും പോലീസ് മേധാവിമാർക്കുമാണ് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്.

Content Highlights; cocession was announced on sundays complete lockdown