രാജ്യത്ത് 24 മണിക്കൂറിനിടെ 11,458 പേർക്ക് പുതുതായി കൊവിഡ് ബാധിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 3,08,993 ആയി. ഇന്നലെ മാത്രം 386 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8,847 ആയി ഉയർന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുകളനുസരിച്ച് ബ്രസീലും യുഎസും കഴിഞ്ഞാൽ രോഗം അതിവേഗം വ്യാപിക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ എഴുപതിനായിരത്തിന് മുകളില്‍ ആളുകള്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ച രാജ്യങ്ങളില്‍ നിലവില്‍ നാലാമതാണ് ഇന്ത്യ.
1,45,779 പേര് നിലവില്‍ രാജ്യത്ത് ചികിത്സയിലുണ്ട്. 1,54,330 പേര്‍ക്ക് രോഗം ഭേദമായി. മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,01,141 ആയിട്ടുണ്ട്. 3,717 മരണവും മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഗുജറാത്തിൽ 22,527 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 1,415 പേരാണ് ഇവിടെ മരിച്ചത്. തമിഴ്നാട്ടില്‍ രോഗബാധിതരുടെ എണ്ണം 40,698 ആയി. 367 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ 36824 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. 1,214 പേര് മരിച്ചു.
content highlights: India crosses 3 lakh-mark of COVID-19 cases, reports the highest single-day spike of 11,458 new cases